ബി.എസ്.പി. സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Posted on: 04 Feb 2012



മാവേലിക്കര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. ബി.എസ്.പി. ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനിരുദ്ധന്‍ മാവേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ബാലകൃഷ്ണന്‍, കെ. ഹേമചന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, താമരക്കുളം രാജന്‍, കെ. അര്‍ജ്ജുനന്‍, കറ്റാനം സുരേഷ്, കെ. രാഘവന്‍, കരിപ്പുഴ ദാസ് എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha