വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൗണ്‍സലിങ്

Posted on: 04 Feb 2012



മുണ്ടങ്കാവ്: മാതൃശക്തി സത്‌സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഒമ്പതു മുതല്‍ 11.30 വരെ കോടിയാട്ടുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തും. പ്രവേശനം സൗജന്യം.

കുട്ടികളുടെ പരീക്ഷാഭയം, പിരിമുറുക്കം, പഠന വൈകല്യം തുടങ്ങിയവ ഒഴിവാക്കുന്നതിനും പഠനതാത്പര്യം വര്‍ധിപ്പിക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രവിഭാഗം മേധാവി ഡോ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നല്കും. 10 വയസ്സുമുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.

More News from Alappuzha