പച്ചക്കറി കൃഷി ശില്‌പശാല

Posted on: 04 Feb 2012



മാവേലിക്കര:ജനശ്രീ മിഷന്‍ മാവേലിക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'വീട്ടുമുറ്റത്തൊരു പച്ചക്കറി കൃഷിത്തോട്ടം' എന്ന വിഷയത്തില്‍ ശില്പശാല നടത്തി. ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ കെ.ജി.ഷായുടെ അധ്യക്ഷതയില്‍ നടന്ന ശില്പശാലയില്‍ കായംകുളം സി.പി.സി.ആര്‍.ഐ.യിലെ ഡോ. സജിന നാഥ് ക്ലാസ്സ് നയിച്ചു. ബ്ലോക്ക് സെക്രട്ടറി വേണു കാവേരി, ഭാരവാഹികളായ ഹരിപ്രസാദ്, രഞ്ജിനി, മണ്ഡലം ചെയര്‍മാന്‍ അനിത വിജയന്‍, സെക്രട്ടറി ശ്രീദേവി തമ്പി, എമിലി കുട്ടപ്പന്‍, ചിത്ര എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha