Sherinരണ്ടുവര്‍ഷം മുമ്പ് ഷെറിന്റെ നേതൃത്വത്തില്‍ ബി.ആര്‍.സി.ക്കു വേണ്ടി ഡോക്യുമെന്ററി ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ നൊമ്പരങ്ങള്‍ നിറഞ്ഞ ഡോക്യുമെന്ററിക്കായി കഥയൊരുക്കി പ്രവര്‍ത്തിച്ചത് ഷെറിനായിരുന്നു. വീല്‍ച്ചെയറിലിരുന്നാണ് ഷെറിന്‍ പ്രവര്‍ത്തിച്ചത്.
 
വീണ്ടും പല ഡോക്യുമെന്ററികളും ലക്ഷ്യമിടുമ്പോഴാണ് നട്ടെല്ലിലെ അസുഖം വില്ലനായത്. ആലപ്പുഴ ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡ് ചുള്ളിക്കല്‍ ബെന്നിയുടെ മകളാണ് ഇരുപത്തൊന്നുകാരി ഷെറിന്‍. ജന്മനാ നട്ടെല്ലിന് ബാധിച്ച അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. വീല്‍ച്ചെയര്‍ ജീവിതമാണ്.
 
രോഗങ്ങളോട് പൊരുതി ഹയര്‍ സെക്കന്‍ഡറി വരെ കഴിഞ്ഞു. എന്നാലിപ്പോള്‍ നട്ടെല്ലിനും ഇടുപ്പെല്ലിനും വീണ്ടും പ്രശ്‌നമായിരിക്കുകയാണ്. അടിയന്തരമായ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിലൂടെ ഒരുപരിധിവരെയുള്ള സാധാരണ ജീവിതം ഷെറിനും സാധ്യമാകും.

എന്നാല്‍, അഞ്ചുലക്ഷത്തോളം വരുന്ന ശസ്ത്രക്രിയയുടെ ചെലവാണ് പ്രശ്‌നമാകുന്നത്. സാധാരണക്കാരായ കുടുംബത്തിന് തുക പ്രശ്‌നമായിരിക്കുകയാണ്. ഇതിനായി കനിവുള്ളവരുടെ കരുണയ്ക്കായി കാക്കുകയാണ് ഷെറിനും കുടുംബവും.
 
കുടുംബത്തിന്റെ നിസ്സഹായത മനസ്സിലാക്കി നാട് ഇതിനായി രഗത്തുവന്നിട്ടുണ്ട്. കൗണ്‍സിലര്‍ ആര്‍.മുരളി ചെയര്‍മാനും പി.എം.സാലികുമാര്‍ കണ്‍വീനറും എന്‍.വി.ജയകുമാര്‍ ട്രഷററുമായി ചികിത്സാസഹായസമിതി രൂപവത്കരിച്ചു.
 
ചികിത്സാസഹായസമിതി എസ്.ബി.ഐ. ചേര്‍ത്തല ശാഖയില്‍ 67172510291 (ഐ.എഫ്.എസ്.സി. കോഡ് എസ്.ബി.ഐ.ആര്‍. (0000081) എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 7034338607.