ഇന്നത്തെ പരിപാടി

ചിങ്ങോലി കരിമരത്തിങ്കല്‍ ദേവീക്ഷേത്രത്തില്‍ രോഹിണി ഉത്സവം. തിരുമുടി മുന്‍പില്‍ അന്‍പൊലി, കുത്തിയോട്ടച്ചുവടും പാട്ടും വൈകീട്ട് 6.00

മുതുകുളം ഈരയില്‍ ദേവീക്ഷേത്രത്തിലെ മീനഭരണി കെട്ടുകാഴ്ചയ്ക്കുള്ള മുതുകുളം തെക്ക് അനുഗ്രഹകൂട്ടായ്മയുടെ കുതിരസമര്‍പ്പണം. അന്നദാനം 11.00, കുത്തിയോട്ടച്ചുവടും പാട്ടും വൈകീട്ട് 7.00

അഖിലഭാരത ഭാഗവതസത്രത്തിന് മുന്നോടിയായി 108 ദിവസത്തെ നാരായണീയപാരായണം 78-ാം ദിവസം. കൊച്ചി ഭവാനീശ്വര നാരായണീയസമിതി 6.30, പൂണിത്തറ കൊട്ടാരം ഭക്തജന നാരായണീയസമിതി 12.30

തോട്ടപ്പള്ളി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ മീനഷഷ്ഠി ഉത്സവവും സപ്താഹവും. സ്വയംവരസദ്യ 1.00

പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന് മുന്നോടിയായി കൊട്ടാരം ക്ഷേത്രത്തില്‍നിന്ന് കണ്ണാടിബിംബം എഴുന്നള്ളത്ത് 8.00

അമ്പലപ്പുഴ കോമന കട്ടക്കുഴി ഭുവനേശ്വരി ഭദ്രകാളിദേവീക്ഷേത്രത്തില്‍ കൊടിക്കയര്‍ ഘോഷയാത്ര 7.00

കാക്കാഴം പുളിക്കല്‍ ശ്രീദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവം. അന്നദാനം 1.00

കരുമാടി നാഗനാട് ഭുവനേശ്വരീക്ഷേത്രത്തില്‍ ഉത്സവവും സപ്താഹവും. പ്രസാദഊട്ട് 1.00, നാടകം 9.00

പുല്ലങ്ങടി കുറ്റിക്കാട് ഭദ്രാക്ഷേത്രത്തില്‍ ഉത്സവവും സപ്താഹവും. സ്വയംവരസദ്യ 1.00

കാക്കാഴം പള്ളിക്കാവ് ഭഗവതീക്ഷേത്രത്തില്‍ രോഹിണി ഉത്സവവും സപ്താഹവും. പ്രസാദഊട്ട് 1.00

അമ്പലപ്പുഴ കരൂര്‍ കിഴക്കേവീട്ടില്‍ ഭദ്രകാളി-ഭുവനേശ്വരിദേവീക്ഷേത്രത്തില്‍ രോഹിണി-മകീര്യം ഉത്സവവും സപ്താഹവും. പ്രസാദഊട്ട് 1.00