ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസുകളേയും പ്രവേശിപ്പിക്കണം

Posted on: 23 Nov 2011



ആലപ്പുഴ: പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസ്സുകള്‍ക്കും പ്രവേശനം നല്കണം. കേരളത്തിലെ പല കെ.എസ്.ആര്‍.ടിസി, െ്രെപവറ്റ് ബസ് സ്‌റ്റേഷനുകളിലും കോര്‍പ്പറേഷന്‍, െ്രെപവറ്റ് ബസുകള്‍ ഒരേപോലെ പരസ്​പരം മാറി ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ജില്ലാ കോടതി പാലത്തിനോടു ചേര്‍ന്നു വാടക്കനാലിന്റെ തെക്കും വടക്കുമുള്ള കരകളിലെ റോഡുകളിലും പോലീസ് ഔട്ട് പോസ്റ്റിനോടു ചേര്‍ന്നു പഴവങ്ങാടി പള്ളി റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകള്‍ ഓട്ടത്തിനിടവേളയില്‍ പാര്‍ക്ക് ചെയ്യുന്നത്.

കുറേ ബസുകള്‍ റെയില്‍വേ സ്‌റ്റേഷനു മുന്നിലും പാര്‍ക്ക് ചെയ്യും. അന്തര്‍സംസ്ഥാന ലക്ഷ്വറി സ്വകാര്യ ബസുകള്‍ വെ.എം.സി.എ പാലം, പിച്ചുഅയ്യര്‍ ജംഗ്ഷന്‍, ജനറല്‍ ആസ്​പത്രി ജംഗ്ഷന്‍ തുടങ്ങിയയിടങ്ങളിലാണ് പാര്‍ക്ക് ചെയ്യുക. വീതി കുറഞ്ഞ റോഡിലെ കവലകളോടു ചേര്‍ന്നുള്ള ബസ് പാര്‍ക്കിങ് വന്‍ ബുദ്ധിമുട്ടുകളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വരുത്തിവയ്ക്കുന്നത്. ഇപ്പോള്‍ വഴിച്ചേരിയിലുള്ള ലോറി സ്റ്റാന്‍ഡ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ആക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിക്കണ്ടില്ല. അതുതന്നെയുമല്ല അവിടെ ആള്‍ക്കാര്‍ വന്നു കയറിപ്പോകുന്ന ബസ് സ്റ്റാന്‍ഡിന് ആവശ്യമായ സ്ഥലസൗകര്യവുമില്ല. പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം വാടക്കനാലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി നിര്‍മ്മിച്ചാലെ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ശമനമാകൂ.

കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന് സമീപം പാലം നിര്‍മിച്ചാല്‍ എറണാകുളം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്‌റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോവുകയുമാകാം. പട്ടണത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി സിവില്‍ സ്‌റ്റേഷനില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിന് സമീപം നിര്‍മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. അല്ലെങ്കില്‍ ജില്ലാ കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്ക് തന്നെയായിരിക്കും.

More Citizen News - Alappuzha