ബസ്തട്ടി റോഡില്‍ തലയടിച്ചുവീണ സ്‌കൂട്ടര്‍യാത്രക്കാരി മരിച്ചു
ഹരിപ്പാട്: അമിതവേഗത്തില്‍ വന്ന കെ.എസ്.ആര്‍.ടി.സി.ബസ് തട്ടി റോഡില്‍ തലയടിച്ചുവീണ സ്‌കൂട്ടര്‍യാത്രക്കാരി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തൊഴുവത്തുംപറമ്പ് ചന്ദ്രബോസിന്റെ ഭാര്യ ആര്‍.ഉഷാദേവിയാണ്(33) ആണ് മരിച്ചത്. ദേശീയപാതയില്‍ ഹരിപ്പാട് വെട്ടുവേനി ജങ്ഷനില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലേകാലോടെയാണ് അപകടം.
എല്‍.ഐ.സി. ഏജന്റായ ഉഷാദേവി ഹരിപ്പാട്ടുനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വെട്ടുവേനിയില്‍ ജങ്ഷനില്‍നിന്ന് കാര്‍ത്തികപ്പള്ളിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിന്നാലെയെത്തിയ എറണാകുളം-വിതുര ഫാസ്റ്റ്പാസഞ്ചര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഉഷാദേവി റോഡില്‍ വീണു. സ്‌കൂട്ടര്‍ 50 മീറ്ററോളം നിരക്കിനീക്കിയാണ് ബസ് നിന്നത്.
ഉഷാദേവിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ വണ്ടാനം മെഡിക്കല്‍കോളജിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരിച്ചത്.
ഭര്‍ത്താവ് ചന്ദ്രബോസ് ദുബായിലാണ്. തൃക്കുന്നപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രം ദേവസ്വം മാനേജര്‍ പുരുഷന്റെ മകളാണ്. മക്കള്‍: കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഗോകുല്‍ചന്ദ്ര, ഗോവിന്ദ്.
രാമചന്ദ്രന്‍പിള്ള
കലവൂര്‍: വിമുക്തഭടന്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കാര്‍ത്തികയില്‍ രാമചന്ദ്രന്‍പിള്ള(73) അന്തരിച്ചു. കലവൂര്‍ മാരന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ മുന്‍ പ്രസിഡന്റാണ്. ഭാര്യ: എ.ജഗദമ്മ. മകന്‍: സജി. മരുമകള്‍: സ്വപ്ന(കെ.എസ്.എഫ്.ഇ. ആലപ്പുഴ). ശവസംസ്‌കാരം ബുധനാഴ്ച 10.30ന് വീട്ടുവളപ്പില്‍.
നാടോടിസ്ത്രീ തീവണ്ടിതട്ടി മരിച്ചനിലയില്‍
ആലപ്പുഴ: നാടോടിസ്ത്രീയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 7.50ഓടെ ആലപ്പുഴ റെയില്‍വേസ്റ്റേഷന് വടക്കുവശമാണ് മൃതദേഹം കണ്ടത്. എറണാകുളം-കായംകുളം പാസഞ്ചര്‍ തീവണ്ടിയാണ് ഇടിച്ചതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാവാത്ത വിധമാണ്. ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.
ഗോപാലപ്പണിക്കര്‍
കായംകുളം: മുതുകുളം തെക്ക് നല്ലവീട്ടില്‍ ഗോപാലപ്പണിക്കര്‍ (71) അന്തരിച്ചു. ഭാര്യ: രാധാമണിയമ്മ. മക്കള്‍: അരുണ്‍കുമാര്‍ ,അര്‍ച്ചന. മരുമക്കള്‍: മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
ഗൗരി
ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നീലിമംഗലം മാടവനയില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ഗൗരി (91) അന്തരിച്ചു. മക്കള്‍: വാസന്തി, മുരളീധരന്‍, യശോധര, അജയന്‍, ചന്ദ്രമതി. മരുമക്കള്‍: മണി, സഹദേവന്‍, രാധ, ഫല്‍ഗുനന്‍, പരേതനായ ശിവരാമന്‍.
രവീന്ദ്രന്‍
വാഴാര്‍മംഗലം: പുത്തനുഴത്തില്‍ രവീന്ദ്രന്‍ (47) അന്തരിച്ചു. ഭാര്യ: ശാന്തമ്മ.
ജോസ് വര്‍ഗീസ്
ചേര്‍ത്തല: നഗരസഭ 28-ാം വാര്‍ഡ് കളരിപ്പറമ്പില്‍ ജോസ്‌വര്‍ഗീസ് (58) അന്തരിച്ചു. ഭാര്യ: ഫ്രാന്‍സീസ്‌കാ. മക്കള്‍: സോണി, സോഫി. മരുമകന്‍: നെല്‍സണ്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9ന്മുട്ടം സെന്റ്‌മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
വീടിനുള്ളില്‍ മരിച്ച നിലയില്‍
മുളക്കുഴ: അരീക്കര പ്രശാന്ത് നിലയം ശശിധരന്‍ പിള്ള (63)യെ വീടിനുള്ളില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലമായി ഒറ്റക്കു താമസിച്ചുവരികയായിരുന്നു. ടി.വി.കാണാന്‍ചെന്ന അയല്‍ക്കാര്‍ അറിയിച്ച പ്രകാരം പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.
വിശ്വനാഥന്‍
പുന്നപ്ര: പുത്തന്‍പറമ്പില്‍ നാരായണന്റെ മകന്‍ വിശ്വനാഥന്‍(അനിയന്‍ 58) ഒമാനില്‍ അന്തരിച്ചു. 25 വര്‍ഷമായി ഒമാനില്‍ കുടുംബസമേതം താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. ഭാര്യ:വിജയലക്ഷ്മിനാഥ്. മകള്‍:അപര്‍ണ. ശവസംസ്‌കാരം 19ന് രാവിലെ 11ന് കുടുംബവസതിയില്‍.
യശോധര
ആലപ്പുഴ: കാളാത്ത് വാര്‍ഡ് ഗീതാഭവനത്തില്‍ എ.ജി.ഹരിദാസിന്റെ ഭാര്യ കെ.ജെ.യശോധര(80) അന്തരിച്ചു. റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്.
മക്കള്‍:എ.എച്ച്.യതീന്ദ്രദാസ്(മസ്‌കറ്റ്), ലത രമേശന്‍, ഗീത സുധീന്ദ്രന്‍, പ്രീത ബാബു. മരുമക്കള്‍: ഡോ.വിജയലക്ഷ്മി(മസ്‌കറ്റ്), സുധീന്ദ്രപണിക്കര്‍(ദോഹ), ആനന്ദബാബു(കലക്ടറേറ്റ്, ആലപ്പുഴ), പരേതനായ ഡോ.സി.രമേശന്‍. ശവസംസ്‌കാരം ബുധനാഴ്ച 4ന് വീട്ടുവളപ്പില്‍.
ഫ്രാന്‍സിസ് ജോസഫ്
ആലപ്പുഴ: സീവ്യൂ വാര്‍ഡില്‍ പനവേലില്‍ പി.ടി.ഫ്രാന്‍സിസ് ജോസഫ് (കൊച്ചു 50) അന്തരിച്ചു. ഭാര്യ: ജാന്‍സി. മകള്‍: ഷെറിന്‍ സാറാഫ്രാന്‍സിസ്. ശവസസംസ്‌കാരം ബുധനാഴ്ച 3ന് മൗണ്ട്കാര്‍മല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.
വീടിനുള്ളില്‍ മരിച്ച നിലയില്‍
ചാരുംമൂട്:പണയില്‍ തേക്കുള്ളതില്‍ കിഴക്കതില്‍ വിജയനെ(50) വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. വീട് ഉള്ളില്‍നിന്ന് അടച്ചുകുറ്റിയിട്ട നിലയിലായിരുന്നു. നൂറനാട് പോലീസ് കേസ്സെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.