വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
അരൂര്‍: യുവതിയായ വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. മരണത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കള്‍. അരൂര്‍ പഞ്ചായത്ത് 20 ാം വാര്‍ഡില്‍ സുരഭിയില്‍ സുജിത്തിന്റെ ഭാര്യ സരിത (26)യാണ് പുതുതായി നിര്‍മിച്ച വീട്ടില്‍ ബുധനാഴ്ച തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിന് കീഴിലെ കെല്‍ട്രാക് സ്ഥാപനത്തിലെ ഉദ്യോസ്ഥനാണ് സരിതയുടെ ഭര്‍ത്താവ് സുജിത്. ബുധനാഴ്ച വൈകീട്ട് 4ന് സുജിത് എത്തി വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ സരിതയെ കാണുന്നത്. ഒന്നരവയസ്സു പ്രായമുള്ള ഏക മകന്‍ സരിതയുടെ കാലില്‍ കെട്ടിപ്പിടിച്ച് കരയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലം പരവൂര്‍ പൂതക്കുളം ഊന്നില്‍മുക്ക് ഗോപാലകൃഷ്ണ പിള്ളയുടെയും വത്സലയുടേയും മകളാണ് സരിത. നിയമ ബിരുദധാരിയാണ്.
ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാര്‍ ജയചന്ദ്രന്റെ സാന്നിധ്യത്തില്‍ അരൂര്‍ എസ്.ഐ. കെ.എന്‍.രാജേഷ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊല്ലത്തേക്ക് കൊണ്ടുപോയി.
പത്മനാഭന്‍
ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡ് കരിക്കാട് കൊച്ചുവെളി പത്മനാഭന്‍ (83) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ഷീല, ഷിബു, സജിമോന്‍ (കണ്‍സ്യൂമര്‍ഫെഡ്). മരുമക്കള്‍: പവിത്രന്‍, മിനി, അജിതകുമാരി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പില്‍.
ഉമാപ്രഭ
തലവടി: റിട്ട. അധ്യാപകന്‍ വെളിയനാട് പത്തില്‍ വീട്ടില്‍ സുകുമാരപിള്ളയുടെ ഭാര്യ ആനപ്രമ്പാല്‍ തെക്ക് കുര്യക്കല്‍ ബംഗ്ലാവില്‍ ഉമാപ്രഭ (54) അന്തരിച്ചു. തണ്ണീര്‍മുക്കം ഗവ. ഹൈസ്‌കൂള്‍ അധ്യാപികയാണ്. മകന്‍: ശ്രീഹരി. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ആനപ്രമ്പാല്‍ തെക്ക് വീട്ടുവളപ്പില്‍.
മത്തായി ജോസഫ്
പൂച്ചാക്കല്‍: തിരുനെല്ലൂര്‍ ചിറക്കല്‍ മത്തായി ജോസഫ് (പാപ്പച്ചന്‍ 58) അന്തരിച്ചു. ഭാര്യ: ബ്യൂട്ടി. മക്കള്‍: എബി, ബോണി, സഫി. ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് തിരുനെല്ലൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.
പിറന്നാള്‍പ്പിറ്റേന്ന് മരിച്ചു
അരൂര്‍: മക്കളോടും മരുമക്കളോടും ചെറുമക്കളോടുമൊരുമിച്ച് പിറന്നാള്‍ സദ്യയുണ്ട എണ്‍പതുകാരന്‍ പിറ്റേന്ന് പുലര്‍ച്ചെ മരണമടഞ്ഞു.
അരൂര്‍ കുന്നുമ്മേല്‍ സുരേന്ദ്രനാഥന്‍ നായര്‍ ആണ് വ്യാഴാഴ്ച മരിച്ചത്. ഭാര്യ: ശാരദാമ്മ. മക്കള്‍: അംബിക, രേണുക, ചന്ദ്രിക, ബാബു, ലതിക. മരുമക്കള്‍: രവീന്ദ്രന്‍ നായര്‍, സോമശേഖരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, മിനി, ഗോപകുമാര്‍.
വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍
ആലപ്പുഴ: ഇ.എസ്.ഐ. വാര്‍ഡ് ഇല്ലിക്കല്‍ മോഹനനെ (51) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കാണപ്പെട്ടു. മകനും മരുമകനുമായി വഴക്കിട്ടതിന്റെ മനോവിഷമത്തെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യ: വിശ്വമ്മ. മക്കള്‍: ഉത്തമന്‍, ഗംഗ, ശ്രീജ. മരുമക്കള്‍: ശ്രീമോന്‍, രാജേഷ്.
കെ.വി. പവിത്രന്‍
ചേര്‍ത്തല: നഗരസഭ 11-ാം വാര്‍ഡ് കുറുന്തോട്ടത്ത് ചിറയില്‍ (കലേഷ്ഭവന്‍) കെ.വി. പവിത്രന്‍ (74) അന്തരിച്ചു. ഭാര്യ: കമലം. മക്കള്‍: അശ്വതി, പവിത് പവിത്രന്‍. മരുമകന്‍: വിജയകുമാര്‍.
തങ്കമ്മ
പരുമല: പരുമല കരവട്ടേത്ത് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (83) അന്തരിച്ചു. മക്കള്‍: രാമകൃഷ്ണന്‍ നായര്‍, സരസ്വതിയമ്മ, നാരായണന്‍ നായര്‍, ശ്രീദേവിയമ്മ, ഗീതമ്മ, സരളമ്മ. മരുമക്കള്‍: രമാദേവി, വിജയന്‍പിള്ള, പങ്കജം, വിജയകുമാര്‍, നാരായണന്‍ നായര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
കമലാക്ഷി
ആലപ്പുഴ: കാളാത്ത് വാര്‍ഡില്‍ ഇളങ്ങുമഠം വെളിയില്‍ പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി(75) അന്തരിച്ചു. മക്കള്‍:ബാബു, ജഗദമ്മ, സുഭാഷിണി, പരേതയായ ലീലാമണി. മരുമക്കള്‍:നാരായണന്‍, വേണു, ബാലന്‍, രാജമ്മ.
ശ്രീധരന്‍ പിള്ള
കായംകുളം:കായംകുളം: കൊല്ലംഅയത്തില്‍ തെങ്ങുംതടത്തില്‍ വീട്ടില്‍ എന്‍.ശ്രീധരന്‍പിള്ള(88) മകളുടെ വീടായ രാമപുരം അക്ഷയ വീട്ടില്‍ അന്തരിച്ചു. ഭാര്യ:പാറുക്കുട്ടിയമ്മ. മക്കള്‍:വസന്തകുമാരി, സുശീല, വിജയകുമാരി, ശ്രീലത. മരുമക്കള്‍: സുരേന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, കല്യാണ കൃഷ്ണന്‍, ദിലീപ്. സഞ്ചയനം ഫിബ്രവരി 3ന് രാവിലെ 9ന്.
സരോജിനിയമ്മ
ഭഗവതിപ്പടി: കണ്ണമംഗലം സുഷഭവനില്‍ പരേതനായ ഭാസ്‌കരപിള്ളയുടെ ഭാര്യ സരോജിനിയമ്മ(79) അന്തരിച്ചു. മക്കള്‍:പ്രസന്നന്‍പിള്ള(സൗദി), സരള, ഗോപകുമാര്‍, സുഷമ. മരുമക്കള്‍:പത്മ, ചന്ദ്രശേഖരന്‍ നായര്‍(സൗദി), വിശ്വനാഥന്‍നായര്‍, (അസി.എന്‍ജിനീയര്‍ കെ.എസ്.ഇ.ബി. കരുവാറ്റ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.
സരസ്വതിയമ്മ
ചേര്‍ത്തല: കടക്കരപ്പള്ളിപഞ്ചായത്ത് 7 ാം വാര്‍ഡില്‍ തിരുനിലത്ത് വീട്ടില്‍ പരേതനായ ഇ.ശങ്കരകുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ(98) അന്തരിച്ചു. മക്കള്‍:ബാലകൃഷ്ണ കുറുപ്പ്, മാധവക്കുറുപ്പ്, സോമനാഥക്കുറുപ്പ്, വത്സല.
ഏലിയാമ്മ ചെറിയാന്‍
വാത്തികുളം: ആലുംമൂട്ടില്‍ തറയില്‍ പരേതനായ ടി.ജി.ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍(86) അന്തരിച്ചു. പരേത പെണ്ണുകര ജോയിവില്ലയില്‍ കുടുംബാംഗമാണ്. മക്കള്‍: ടി.സി. വര്‍ഗീസ്, ചെറിയാന്‍ കോശി, ടി.സി. ജേക്കബ്, സജി ചെറിയാന്‍. മരുമക്കള്‍: അമ്മിണി, ലീലാമ്മ, ലാലി, മിനി. ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് വാത്തിക്കുളം ബഥേല്‍ മാര്‍ത്തോമാപള്ളി സെമിത്തേരിയില്‍.
ലക്ഷ്മിക്കുട്ടിയമ്മ
മാവേലിക്കര: കണ്ടിയൂര്‍ കൊച്ചിക്കല്‍ കളരിവാതുക്കല്‍ ലക്ഷ്മിക്കുട്ടിയമ്മ(77) അന്തരിച്ചു. മക്കള്‍:പ്രശാന്തന്‍, ശാന്ത. മരുമക്കള്‍: മഹിളാമണി, രമേശന്‍. സഞ്ചയനം തിങ്കളാഴ്ച 9ന്.
ജനാര്‍ദന കാര്‍ണവര്‍
ചെട്ടികുളങ്ങര: ഈരേഴ തെക്ക് പ്രിയാഭവനത്തില്‍ ജനാര്‍ദന കാര്‍ണവര്‍(69) അന്തരിച്ചു. ഭാര്യ:കനകമ്മ. മക്കള്‍:ഗോപകുമാര്‍, പ്രിയ. മരുമക്കള്‍:മിനി, മുരളി. ശവസംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍. സഞ്ചയനം ചൊവ്വാഴ്ച 9ന്.
വിജയന്‍ പിള്ള
കായംകുളം: ഓച്ചിറ തെക്കുകൊച്ചുമുറി പരേമേശ്വരമംഗലത്ത് വിജയന്‍ പിള്ള(54) അന്തരിച്ചു. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കടമ്പനാട്ട് ശാഖയില്‍ ജീവനക്കാരനാണ്. ഭാര്യ:രേവതി. മക്കള്‍: രേവതി, ആരതി. സഞ്ചയനം ഫിബ്രവരി 3ന് രാവിലെ 8ന്.
സുകുമാരിയമ്മ
കായംകുളം: മുതുകുളം തെക്ക് ആയിരപ്പള്ളി ചെല്ലപ്പന്‍ നായരുടെ ഭാര്യ സുകുമാരിയമ്മ(82) അന്തരിച്ചു. മക്കള്‍:രവീന്ദ്രന്‍ നായര്‍, രാജന്‍ നായര്‍, ഭാസി സി.നായര്‍, അനില്‍ സി.നായര്‍. മരുമക്കള്‍:പ്രസന്ന, വത്സല, രാധാമണി, ശ്രീല. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
സരസ്വതി
കായംകുളം: കൃഷ്ണപുരം കാപ്പില്‍ മേക്ക് എരുവിപ്പാടത്തുകുറ്റിയില്‍ ഉത്തമന്റെ ഭാര്യ സരസ്വതി(67) അന്തരിച്ചു. മക്കള്‍: അശോകന്‍, പ്രകാശ്, സുരേഷ്. മരുമക്കള്‍: ശോഭ, സജി, കനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
ടിപ്പര്‍ലോറി പാടത്തേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തുറവൂര്‍: ടിപ്പര്‍ലോറി പാടത്തേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അങ്കമാലി നഗരസഭ 19-ാം ഡിവിഷന്‍ മുണ്ടാടന്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ അനൂപാണ്(24) മരിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാംവാര്‍ഡ് ചേരുങ്കല്‍ ഫാംറോഡില്‍ 26ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മറ്റൊരു ലോറിക്ക് കടന്നുപോകാന്‍ അവസരം നല്കുന്നതിനിടയില്‍ റോഡിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് വെള്ളം തിങ്ങിയ പാടത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ വശംചേര്‍ന്ന് മറിഞ്ഞ ലോറി വെള്ളത്തില്‍ പൂര്‍ണമായി മുങ്ങി. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. രണ്ടു മണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് പുറത്തെടുത്തത്. ഫാംറോഡിന്റെ സ്ഥലപരിമിതിയും ഉറപ്പില്ലായ്മയും ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുന്നതിന് തടസ്സമായി. ലോറി പാതി ഉയര്‍ത്തിയശേഷം അഗ്‌നിശമനസേനാംഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയാണ്, ചെളിയില്‍ പുതഞ്ഞുകിടന്നിരുന്ന മൃതദേഹം പുറത്തെടുത്തത്.
ചേരുങ്കല്‍ ഫാംറോഡ് പുനര്‍നിര്‍മാണത്തിന് കരാറടിസ്ഥാനത്തില്‍ പൂഴിമണല്‍ ഇറക്കുന്നതിനെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം തുറവൂര്‍ താലൂക്കാസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആലുവയിലേക്ക് കൊണ്ടുപോയി. അമ്മ: എലിസബത്ത്, സഹോദരി: അനു.
മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര കുരിശിങ്കല്‍ വീട്ടില്‍ ജേക്കബാ (ചാക്കോ 59)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പറവൂര്‍ ഗലീലിയാ കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹം രാത്രി 11 മണിയോടെയാണ് മരിച്ചത്. ഭാര്യ: ട്രീസ. മക്കള്‍: ജോസഫ്, ബിന്‍സി, ഇസബെല്ല.
തോട്ടില്‍ മരിച്ചനിലയില്‍
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പത്തില്‍ച്ചിറ വീട്ടില്‍ കാര്‍ത്തികേയനെ (60) വീടിനു സമീപമുള്ള പത്തില്‍ച്ചിറ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യ: സത്യഭാമ. മക്കള്‍: സജി, മിനി. മരുമക്കള്‍: സൗമ്യ, രഘു.
വളമിടാന്‍പോയ കര്‍ഷകന്‍ പാടവരമ്പത്ത് മരിച്ചനിലയില്‍
രാമങ്കരി :വളമിടാന്‍പോയ കര്‍ഷകനെ പാടവരമ്പത്ത് മരിച്ചനിലയില്‍ കണ്ടെത്തി. രാമങ്കരി ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ കറുകക്കളം വീട്ടില്‍ കെ.സി. മാമച്ചനെ(57)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച 11 മണിയോടെ വീട്ടില്‍നിന്ന് വളമിടാന്‍ പാടത്തേക്കു പോയ മാമച്ചന്‍ മടങ്ങിവരാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാടവരമ്പത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: മറിയാമ്മ. മക്കള്‍: ജിനീഷ്, ജിനില്‍, ജിന്‍സി.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ചാരുംമൂട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കുറ്റിയില്‍ വടക്കതില്‍ ശ്രീധരന്‍(57) മരിച്ചു. ജനവരി 15ന് സന്ധ്യക്ക് കെ.പി. റോഡില്‍ പറയംകുളത്തുവച്ച് ബൈക്കിടിച്ചായിരുന്നു അപകടം. ഭാര്യ: സരോജിനി. മകന്‍: മോഹന്‍കുമാര്‍, സഞ്ചയനം 30ന് രാവിലെ ഒമ്പതിന്.
ഒമാനില്‍ മരിച്ചയാളുടെ ശവസംസ്‌കാരം ഇന്ന്
ചാരുംമൂട്: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കരിമുളയ്ക്കല്‍ പുത്തന്‍വിള ആശാരിപ്പറമ്പില്‍(അവിട്ടം) പി.കെ. വേണുനാഥനാചാരിയുടെ(47) ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടത്തും.
തൂങ്ങിമരിച്ചനിലയില്‍
ചെന്നിത്തല: ചെന്നിത്തല തൃപ്പെരുന്തുറ കുറത്തുണ്ടില്‍ പരേതനായ ദിവാകരന്റെ ഭാര്യ ലളിതാമ്മ(63) വീടിനുസമീപം തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. മാന്നാര്‍ പോലീസ് കേസെടുത്തു. ശവസംസ്‌കാരം പിന്നീട്.
പത്മാവതിയമ്മ
ചേര്‍ത്തല: വളമംഗലം തെക്ക് കണ്ടത്തില്‍പറമ്പില്‍ പരേതനായ നാരായണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ(82) അന്തരിച്ചു. മക്കള്‍: മോഹനന്‍പിള്ള, ഭാര്‍ഗവന്‍പിള്ള, രാഗിണിദേവി, സോമസുന്ദരംപിള്ള. മരുമക്കള്‍: രാധാദേവി, ഉഷാദേവി, രാഘവന്‍പിള്ള, ബിന്ദുമോള്‍.
കുമാരപിള്ള
ചേര്‍ത്തല:പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ മരോട്ടിക്കല്‍ കുമാരപിള്ള(75) അന്തരിച്ചു. ഭാര്യ: സുശീലാമ്മ. മക്കള്‍: രവീന്ദ്രന്‍പിള്ള (ഇന്‍ഡ്യന്‍ കോഫിഹൗസ്, വൈക്കം), ശകുന്തള, ലത, സുനില്‍(ഡിഫന്‍സ് സര്‍വീസ്, സിക്കിം). മരുമക്കള്‍: വിജയകുമാരി, ഹരിഹരന്‍പിള്ള, വേണുക്കുട്ടന്‍, അനിതകുമാരി.
രാജമ്മ
ചേര്‍ത്തല:പട്ടണക്കാട് പഞ്ചായത്ത് നാലാംവാര്‍ഡില്‍ മിഥിലയില്‍ (മധുപുരം) പരേതനായ അഡ്വ. സുകുമാരന്റെ ഭാര്യ രാജമ്മ (85) അന്തരിച്ചു. മക്കള്‍: ശാന്തമ്മ(റിട്ട. ഹെഡ്മിസ്ട്രസ്, ആശ്രമം സ്‌കൂള്‍, വൈക്കം), വത്സലകുമാരി (റിട്ട. അധ്യാപിക, എല്‍.പി.സ്‌കൂള്‍, തണ്ണീര്‍മുക്കം), ഗിരിജാകുമാരി, മധുകുമാര്‍ (ധനലക്ഷ്മി ബാങ്ക് കുത്തിയതോട്). മരുമക്കള്‍: ബീന(സി.ഐ.എഫ്.ടി. കൊച്ചി), പരേതരായ വാസവന്‍, ചിദംബരന്‍, രവീന്ദ്രന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.
ഭാരതിയമ്മ
ചേര്‍ത്തല:കൊല്ലപ്പള്ളി ചാണിയില്‍ ഭാരതിയമ്മ(92) അന്തരിച്ചു. മക്കള്‍: വിദ്യാധരന്‍, ശശിധരന്‍, ബാലചന്ദ്രന്‍, ഗിരിജ. മരുമക്കള്‍: ലില്ലി, ശ്രീദേവി, നീപ, ബാബു അപ്പന്‍.
തേക്കില ലൂസിയാനോസ്
ചേര്‍ത്തല: അര്‍ത്തുങ്കല്‍ പള്ളിക്കത്തയ്യില്‍ പരേതനായ ലൂസിയാനോസിന്റെ ഭാര്യ തേക്കില ലൂസിയാനോസ് (പെണ്ണമ്മ-85) അന്തരിച്ചു. മക്കള്‍: ചെറിയാന്‍, ഐസാമ്മ, കുഞ്ഞുകുഞ്ഞ്, പീറ്റര്‍, രാജു(ദുബായ്). മരുമക്കള്‍: അമ്മിണി ചോച്ചപ്പന്‍, ബേബി(തഹസില്‍ദാര്‍, ചേര്‍ത്തല), തങ്കം, ബ്രൈറ്റ്(സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍, ചേര്‍ത്തല). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്ക സെമിത്തേരിയില്‍.
മാനഭംഗത്തിന്ഇരയായ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
ചേര്‍ത്തല:മാനഭംഗത്തിനിരയായ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. ചേര്‍ത്തല നഗരസഭ 32 ാം വാര്‍ഡില്‍ കമ്പിയകത്ത് രജനി(22)യെ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ നവംബറില്‍ പട്ടണക്കാടിനു സമീപം വച്ച് രജനിയെയും കുറ്റിക്കാട് സ്വദേശിയായ യുവാവിനെയും ഒരു കാറിനുള്ളില്‍നിന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. പിന്നീട് രജനിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ ബലാത്സംഗത്തിന് പട്ടണക്കാട് പോലീസ് കേസ്സെടുത്തിരുന്നു. യുവാവ് പിന്നീട് കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം നേടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഭക്ഷണത്തിന് ശേഷം മുറിയില്‍ ഉറങ്ങാന്‍കിടന്ന രജനിയെ ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് മരിച്ചനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചേര്‍ത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ചേര്‍ത്തല എസ്.ഐ. വി.പി.മോഹന്‍ലാല്‍ അറിയിച്ചു.
ത്രേസ്യാമ്മ
മിത്രക്കരി: ളായിക്കരി പരേതനായ വര്‍ക്കി ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ(കുഞ്ഞമ്മ-84) അന്തരിച്ചു. ചേന്നംകരി മഠത്തില്‍പ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍:ലില്ലിക്കുട്ടി, ജോര്‍ജുകുട്ടി (റിട്ട.പി.ഡബ്ല്യുയു.ഡി. ഓവര്‍സിയര്‍, ചമ്പക്കുളം ബ്ലോക്ക്), മേഴ്‌സമ്മ ടീച്ചര്‍ (ഹോളിഫാമിലി സ്‌കൂള്‍ തത്തംപള്ളി), പോള്‍ ആന്റണി, പരേതനായ ജോസഫ് ആന്റണി). മരുമക്കള്‍: ജോര്‍ജ്കുട്ടി, മരിയമ്മ, കുഞ്ഞന്നാമ്മ, ടോമിച്ചന്‍ (ഡെ. തഹസില്‍ദാര്‍ അമ്പലപ്പുഴ), പരേതയായ ജോളിയമ്മ. ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.
സഹദേവന്‍
വാടക്കല്‍(ആലപ്പുഴ):ദേവസ്വം പറമ്പ് സഹദേവന്‍(77) അന്തരിച്ചു. ഭാര്യ:ശാന്ത. മക്കള്‍: രത്മമ്മ, മഹേശന്‍, അശോകന്‍, സൈജു, ഷീജ, സാബു, സജി, സതീഷ്ബാബു. മരുമക്കള്‍:ജയമോള്‍, ബിജി, രാജേഷ്, ദീപ, പരേതനായ ബാബു.
ഭാര്‍ഗവി ചാന്നാട്ടി
ഹരിപ്പാട്: ചിങ്ങോലി മണപ്പറമ്പില്‍ പരേതനായ സ്വാമിയുടെ ഭാര്യ ഭാര്‍ഗവി ചാന്നാട്ടി(84) അന്തരിച്ചു. മക്കള്‍: സോമന്‍, അമ്മിണി, ബാലകൃഷ്ണന്‍, ശിവന്‍കുട്ടി, വിജയന്‍, മോഹനന്‍, സുധാമണി, വേണു. മരുമക്കള്‍: കരുണാമണി, കുട്ടപ്പന്‍, സുധര്‍മ, സരള, കുസുമം, രമാബായി, സുധാകരന്‍, സുനിത. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.
ജാനകിയമ്മ
പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് 8-ാം വാര്‍ഡില്‍ ദേവകീമന്ദിരത്തില്‍ പരമേശ്വരന്‍ നായരുടെ ഭാര്യ ജാനകിയമ്മ(76) അന്തരിച്ചു. മക്കള്‍: ചന്ദ്രശേഖരന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍, മഹേശ്വരന്‍, ആനന്ദകുമാര്‍, മധുസൂദനന്‍. മരുമക്കള്‍:ലത സി. നായര്‍, ജയലക്ഷ്മി, പത്മജ.
കെ.സി. രാജേഷ്
ഹരിപ്പാട്:കാരിച്ചാല്‍ കനകക്കുന്നില്‍ ചന്ദ്രന്റെ മകന്‍ രാജേഷ്(33) അന്തരിച്ചു. അമ്മ:കുഞ്ഞമ്മ. സഹോദരി:രാജി.
കെ.പി.ഷാജി
കലവൂര്‍:പഞ്ചതുളസിയില്‍ കെ.പി.ഷാജി(52) അന്തരിച്ചു. ഭാര്യ: വി. സുചേത. മകന്‍: എസ്. അഭിജിത്ത്. സഞ്ചയനം: ശനിയാഴ്ച രാവിലെ 10 മണിക്ക്.
ഭാനുമതിയമ്മ
തുറവൂര്‍: വളമംഗലം തെക്ക് ശ്രീവത്സത്തില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ഭാനുമതിയമ്മ (78) അന്തരിച്ചു. മക്കള്‍: കാര്‍ത്തികേയന്‍ നായര്‍ (എസ്.ഡി.കോളേജ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഡിറ്റര്‍), ശ്യാമള ദേവി, പരേതനായ രാജശേഖരന്‍ നായര്‍, നിര്‍മല ദേവി, ഗീത ദേവി. മരുമക്കള്‍: രാധ ദേവി, മോഹന്‍കുമാര്‍, വത്സല, നാരായണന്‍കുട്ടി, മധുസൂദനന്‍.
പുരുഷോത്തമക്കുറുപ്പ്
ചാരുംമൂട്: കൊട്ടയ്ക്കാട്ടുശ്ശേരി ശ്രീരംഗത്ത് (നെടിയവിളയില്‍) വിമുക്തഭടന്‍ പുരുഷോത്തമക്കുറുപ്പ് (72) അന്തരിച്ചു. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കള്‍: ശ്രീരംഗ, സ്മിത. മരുമക്കള്‍: മുരളീധരന്‍ നായര്‍, പ്രദീപ്. സഞ്ചയനം 30ന് രാവിലെ 8ന്.
രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍
ചാരുംമൂട്: നൂറനാട് പള്ളിക്കല്‍ വല്ല്യവീട്ടില്‍ തെക്കതില്‍ കെ.രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ (63) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ഷൈല, ഷീജ. മരുമക്കള്‍: എം.സുരേഷ്, മനോജ് ജി.കുറുപ്പ്. സഞ്ചയനം ഫിബ്രവരി 3ന് രാവിലെ 8ന്.
കാര്‍ത്ത്യായനി
ചാരുംമൂട്: പുതുപ്പള്ളി കുന്നം എസ്.യു.നിലയത്തില്‍ (കന്നുംവീട്ടില്‍) പരേതനായ കൃഷ്ണന്റെ ഭാര്യ കാര്‍ത്ത്യായനി (85) അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍, റോയിനി, സുമതി, സതിയമ്മ. മരുമക്കള്‍: ഉഷ, കുട്ടപ്പന്‍, നാരായണന്‍, മോഹനന്‍. സഞ്ചയനം 29ന് രാവിലെ 8.30ന്.
ദേവകിയമ്മ
ചെങ്ങന്നൂര്‍: പേരിശ്ശേരി പഴയാറ്റില്‍ പേരൂര്‍ വീട്ടില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ദേവകിയമ്മ (80) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍, രാമചന്ദ്രന്‍, ശശിധരന്‍ (മാതൃഭൂമി ഏജന്റ്, ആല), രവികുമാര്‍, ശ്രീകുമാര്‍. മരുമക്കള്‍: ബാലാമണിയമ്മ, ഗിരിജ, ശോഭ, രതി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
മറിയാമ്മ
കല്ലിശ്ശേരി: കണ്ടത്തുംകുഴിയില്‍ പരേതനായ കെ.വി.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (92) അന്തരിച്ചു. നീരേറ്റുപുറം മുളയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, എബ്രഹാം, മേരിക്കുട്ടി, സാറാമ്മ. മരുമക്കള്‍: മാത്യു, വര്‍ഗീസ്, മേരിക്കുട്ടി, ആലീസ്. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് ഓതറ എബനേസര്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
ഏലിയാമ്മ തോമസ്
മുളക്കുഴ: പുലിപ്ര തെക്കേല്‍ ഇരട്ടക്കുളങ്ങര തോമസ് മത്തായിയുടെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി 72) അന്തരിച്ചു. മുളക്കുഴ അയിരുക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, സജി, സാബു, സന്തോഷ്, ജസ്സി (എല്ലാവരും ദില്ലി), പൊന്നമ്മ, ലൈസാമ്മ. മരുമക്കള്‍: കൊച്ചമ്മിണി, ആനി, സുനു, ബെന്‍സി, രാജന്‍, സജി, ബാബു. ശവസംസ്‌കാരം ശനിയാഴ്ച 2.30ന് മുളക്കുഴ സെന്റ്‌തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
രാധാമണിയമ്മ
പുലിയൂര്‍: ചിരക്കര തുണ്ടിയില്‍ പരേതനായ ദാമോദരന്‍ നായരുടെ ഭാര്യ രാധാമണിയമ്മ (67) അന്തരിച്ചു. മക്കള്‍: സുരേഷ്‌കുമാര്‍, സുരേഖ, സുജിത്കുമാര്‍. മരുമക്കള്‍: മോഹന, വേണുഗോപാല്‍, ജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.
തീവണ്ടിതട്ടി മരിച്ചു
ഹരിപ്പാട്: കളരിക്കല്‍ പടീറ്റതില്‍ വിജയന്‍പിള്ളയുടെ മകന്‍ പ്രതീഷ്ബാബു(31) തീവണ്ടിതട്ടി മരിച്ചു. തീരദേശപാതയില്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു വടക്ക് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്.
ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍നിന്നിറങ്ങിയതാണ്. മൃതദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. ഗവ. ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഡ്രൈവറായിരുന്നു. അമ്മ:മഹേശ്വരിയമ്മ. ഭാര്യ:മഞ്ജു. മകന്‍: കാളിദാസ്. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
സംഗീതസംവിധായകന്‍ കലവൂര്‍ ബാലന്‍
കലവൂര്‍: സംഗീതസംവിധായകന്‍ കലവൂര്‍ ശ്രീരാഗത്തില്‍ ബാലന്‍ (കലവൂര്‍ ബാലന്‍ -63) അന്തരിച്ചു. മുന്നൂറോളം നാടകഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള ബാലന്‍ 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍' എന്ന സിനിമയുടെയും സംഗീതസംവിധാനം നടത്തിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും കമ്പോസറായി ജോലിചെയ്തിട്ടുണ്ട്. ഭക്തിഗാനങ്ങളുടെയും വിപ്ലവഗാനങ്ങളുടെയും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള കലവൂര്‍ ബാലന് 1998-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. 2008-ല്‍ ആര്‍ട്ടിസ്റ്റ് കേശവന്‍ സ്മാരക അവാര്‍ഡ് കിട്ടി. ഭാര്യ: മേനക (റിട്ട. സംഗീത അധ്യാപിക കലവൂര്‍ ഗവ.എച്ച്.എസ്.എസ്.). മക്കള്‍: സൂരജ് ബാലന്‍, കിരണ്‍ ബാലന്‍, ചാന്ദ്‌നി. മരുമകന്‍: പ്രകാശന്‍. സഞ്ചയനം ഞായറാഴ്ച 10ന്.