ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
വള്ളികുന്നം:
ചൂനാട് മുക്കട ജങ്ഷന്‍ റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കടുവുങ്കല്‍ ലക്ഷ്മിഭവനത്തില്‍ കരുണാകരന്‍പിള്ളയുടെ മകന്‍ ഗോപാലകൃഷ്ണന്‍ (പൊടിയന്‍-46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കിണറുമുക്കിന് വടക്ക് മാവിനാല്‍ വളവിലായിരുന്നു അപകടം.
ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അതുവഴി വന്ന വള്ളികുന്നം പോലീസിന്റെ ജീപ്പില്‍ ഉടന്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരിച്ചു.
മസ്‌കറ്റില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അവധിക്ക് നാട്ടിലെത്തിയത്. വള്ളികുന്നം പോലീസ് മേല്‍നടപടി സ്വീകരിച്ചു. അപകടത്തിന് ഇടയാക്കിയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ദീപ. മക്കള്‍: യദുകൃഷ്ണന്‍, മിഥുന്‍കൃഷ്ണന്‍. ശവസംസ്‌കാരം ഞായറാഴ്ച പത്തിന് വീട്ടുവളപ്പില്‍.

മേരിക്കുട്ടി യോഹന്നാന്‍
മാവേലിക്കര:
മറ്റം തെക്ക് ആലിന്റെ തെക്കതില്‍ നിര്‍മ്മലാ ഭവനില്‍ പരേതനായ സി.യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി യോഹന്നാന്‍ (84) അന്തരിച്ചു. തട്ടയില്‍ കുളത്തുംകരോട്ട് കുടുംബാംഗമാണ്. മക്കള്‍: എംസി, ജെസി, നിര്‍മല, ശാന്ത, ബിന്ദു, പരേതനായ ബിജു. മരുമക്കള്‍: സണ്ണി, ജോഷി, റവ.അലക്‌സാണ്ടര്‍ ചെറിയാന്‍, ബിനു വര്‍ഗീസ്, ഷെയ്ന്‍. ശവസംസ്‌കാരം പിന്നീട്.

SHOW MORE

തപസ്യ കലാസാഹിത്യവേദിയുടെ ആക്ഷേപഹാസ്യ ശില്പശാല അമ്പലപ്പുഴ ടൗണ്‍ഹാള്‍ 10.00

പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വാര്‍ഷികപദ്ധതി രൂപവത്കരണ വികസന സെമിനാര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ 10.30

നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷികം. പ്രസാദമൂട്ട് 12.00, ഗാനമേള 7.00

ധര്‍മസംവാദം വിശാലഹിന്ദു സമ്മേളനം സ്വാഗതസംഘം രൂപവത്കരണം അമ്പലപ്പുഴ വൃന്ദാവന്‍ ഓഡിറ്റോറിയം 5.00

* ചേര്‍ത്തല നെടുമ്പ്രക്കാട് മുര്യനാട്ട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം മൂന്നാംദിവസം

*ചേര്‍ത്തല ഉഴുവ ചക്കാലമഠം ധര്‍മ്മദൈവക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം മൂന്നാംദിവസം

*എല്‍.ഡി.എഫ്. ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊതുസമ്മേളനം. ചേര്‍ത്തല ദേവീക്ഷേത്രത്തിന് വടക്കുവശം 5.00

*ചേര്‍ത്തല താലൂക്കിലെ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയായ ബെസ്റ്റിന്റെ കുടുംബകൂട്ടായ്മ. ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ ഹാള്‍ 9.00

*ചേര്‍ത്തല കുറുപ്പംകുളങ്ങര മരോട്ടിക്കല്‍ സര്‍പ്പദൈവസങ്കേതത്തില്‍ കലശാഭിഷേകം 9.30

SHOW MORE

ചെറിയനാട്: പറയിരേത്ത് തെക്കേതില്‍ രാജിഭവനത്തില്‍ രാജന്റെയും ചെല്ലമ്മയുടെയും മകള്‍ രാജിയും ഞക്കനാല്‍ ത്രാശ്ശേരില്‍ ദിനകരന്റെയും കമലമ്മയുടെയും മകന്‍ അനില്‍കുമാറും വിവാഹിതരായി.

ആലപ്പുഴ: ആര്യാട് തെക്ക് നേതാജി നികര്‍ത്തില്‍ വീട്ടില്‍ എന്‍.കെ. നാഗേന്ദ്രന്റെയും ഇ.കെ.ഓമനയുടേയും മകള്‍ ലിനിയും മുഹമ്മ വെളിയില്‍ ശശിധരന്റെയും പരേതയായ ആര്‍.മഹേശ്വരിയുടേയും മകന്‍ അഖിലും വിവാഹിതരായി.

SHOW MORE