കണ്ണൂര്‍: വിഷരഹിത ജൈവകൃഷിയില്‍ നൂറുമേനി വിളവുമായി കൃഷ്ണന്‍ നായര്‍. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ തെന്നത്തെ എകരത്ത് വെള്ളമാക്കല്‍ കൃഷ്ണന്‍ നായരും ഭാര്യ അമ്മിണിയമ്മയും മക്കളും ചേര്‍ന്ന് നടത്തിയ ജൈവകൃഷിയില്‍ ചേന, കാച്ചില്‍, ചേമ്പ്, കൂര്‍ക്ക തുടങ്ങിയ വിളകളെല്ലാം കൃഷി ചെയ്തിരുന്നു.

ഒരേക്കര്‍ കൃഷിഭൂമിയില്‍ നിന്ന് 10 ക്വിന്റല്‍ ചേന, മൂന്ന് ക്വിന്റല്‍ കാച്ചില്‍ എന്നിവ ലഭിച്ചതായി കൃഷ്ണന്‍ നായര്‍ പറഞ്ഞു. വര്‍ഷങ്ങളായി ജൈവകൃഷി പരിപാലിച്ചു വരുന്ന കര്‍ഷകനാണ് ഇദ്ദേഹം.