വാഴത്തടയില്‍ നിന്ന് കാന്‍ഡി

Posted on: 17 Sep 2013


വാഴത്തടയില്‍നിന്ന് കാന്‍ഡിയും സിറപ്പും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് ഗുജറാത്തിലെ 'നവ്‌സാരി കാര്‍ഷിക സര്‍വകലാശാല' രൂപം നല്‍കി. ഇത് സ്‌കൂള്‍ പോഷകാഹാര പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

വാഴത്തട കുഴമ്പാക്കി അരച്ചെടുത്തശേഷം നാര് മാറ്റി പഞ്ചസാരപ്പാവ് ചേര്‍ത്താണ് കാന്‍ഡിയും സിറപ്പും ഉണ്ടാക്കുന്നത്. ഇവ ഇരുമ്പ്, ഭക്ഷ്യനാര്, വിറ്റാമിന്‍ ബി-3, ബി-5, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. നവ്‌സാരി സര്‍വകലാശാലയ്ക്ക് ഈ ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് അവകാശം ലഭിച്ചുകഴിഞ്ഞു. വാഴത്തടച്ചാറില്‍ നിന്ന് വളര്‍ച്ചാ ഉത്തേജകമിശ്രിതം ഉണ്ടാക്കാനുള്ള വിദ്യയും വികസിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുമായി 02637-282823 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാം. ഇ-മെയില്‍: registrar@nau.in

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍


Stories in this Section