കുളവാഴ നീക്കാന്‍ യന്ത്രം

Posted on: 10 Aug 2013

സുരേഷ് മുതുകുളംനമ്മുടെ നാട്ടിലെ ഏതാണ്ടെല്ലാ ജലാശയങ്ങളും കുളവാഴ മൂടിക്കിടക്കുകയാണല്ലോ. ഇത് നശിപ്പിക്കാന്‍ സഹായകമായ യന്ത്രങ്ങളുണ്ടോ?

- പ്രഫുല്ല ചന്ദ്രന്‍, പാനൂര്‍

ആന്ധ്രാപ്രദേശില്‍ പാച്ചംപള്ളി ഗ്രാമത്തിലെ മുക്താവൂര്‍ എന്ന മത്സ്യബന്ധന ഗ്രാമത്തില്‍ ഗോഡസു നരസിംഹ എന്നയാള്‍ കുളവാഴനീക്കിയന്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. ഒരുപ്രത്യേക ഉപകരണംവഴി കുളവാഴയുടെ വേരുപടലം ചേര്‍ത്ത് മുറിക്കുന്നു. ഇത് ഉപകരണത്തിന്റെ മൂന്നു വശത്തായി വെച്ചിരിക്കുന്ന മുളയും കയറും വഴി നീക്കി 3-4 ഇഞ്ച് വീതമുള്ള ചെറുകഷ്ണങ്ങളായി മുറിച്ച് ട്രാക്ടറിന്റെ സഹായത്താല്‍ നീക്കുന്നു. സാധാരണഗതിയില്‍ ഏതാണ്ട് 50 തൊഴിലാളികള്‍ 2-3 മാസക്കാലം തുടര്‍ച്ചയായി കുളവാഴ വാരിമാറ്റാന്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന ചെലവ് മൂന്ന്‌ലക്ഷം രൂപയാണ്.

എന്നാല്‍, ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ നാലുപേര്‍ അഞ്ചുദിവസം ജോലിചെയ്താല്‍ മതി. 2,000 രൂപ ജോലിക്കൂലിയും 1,500 രൂപയുടെ ഡീസലും. രണ്ടേക്കര്‍ ജലാശയം കുളവാഴ വിമുക്തമാക്കാന്‍ ഇതുമതി. വിശദവിവരങ്ങള്‍ക്ക്: 07382078959, 08886070766.
Stories in this Section