സപ്പോട്ടയുടെ വാണിജ്യ കൃഷി

Posted on: 01 Jun 2013

സുരേഷ് മുതുകുളംസപ്പോട്ട വാണിജ്യാടിസ്ഥാനത്തില്‍ നടാനാഗ്രഹിക്കുന്നു. ഇതിന് സഹായകരമായ നിര്‍ദേശങ്ങള്‍ തരാമോ?
-പി. ദാമോദരന്‍ നായര്‍, മാര്‍ത്താണ്ഡം

സപ്പോട്ടയുടെ 'ക്രിക്കറ്റ് ബോള്‍' എന്ന ഇനം വാണിജ്യവളര്‍ത്തലിന് മികച്ചതാണ്. ഒരു കായ 100-150 ഗ്രാംവരെ തൂങ്ങും. നല്ല ഒട്ടുതൈകള്‍ 60ന്ദ60ന്ദ60 സെ.മീ. വലിപ്പമുള്ള കുഴികളില്‍ 7 മീറ്റര്‍ ന്ദ 7മീറ്റര്‍ അകലത്തില്‍ നടണം. പാകപ്പെട്ട കമ്പോസ്റ്റ്, പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കയര്‍ പിത്ത് കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം. അസോസ്‌പൈറില്ലം, വാം തുടങ്ങിയ ജീവാണുവളങ്ങള്‍ ചേര്‍ക്കാനായാല്‍ നന്ന്.

തുടക്കത്തില്‍ നന നിര്‍ബന്ധം. മണ്ണിരസത്ത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ തളിച്ചാല്‍ രോഗ-കീട ബാധകള്‍ അകറ്റാം. ആദ്യത്തെ 4-5 വര്‍ഷം തൈകള്‍ക്കിടയില്‍ പച്ചക്കറികള്‍, നിലക്കടല മുതലായവ ഇടവിളയായി വളര്‍ത്തി ആദായമെടുക്കാം.

നട്ട് നാലാംവര്‍ഷം കായ് പിടിക്കും. തുടക്കത്തില്‍ 100-150 കായ്കള്‍ വരെയേ കിട്ടൂ. 10-15 വര്‍ഷം പ്രായമായ മരം 500 കായ്കള്‍വരെ തരും. കിലോക്ക് എട്ടുരൂപ വെച്ച് വില്‍ക്കാന്‍ കഴിഞ്ഞാല്‍പ്പോലും ചെലവുകുറഞ്ഞതാകയാല്‍ സപ്പോട്ടകൃഷി ആദായകരമാണ്.


Stories in this Section