ഉറുമ്പിനെ തുരത്താന്‍ പൊടിക്കൈ

Posted on: 19 May 2013


ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം.

ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.

മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്.


Stories in this Section