ശാസ്ത്രീയമായ കറവ രീതിയും ശുദ്ധമായ പാലും

Posted on: 19 May 2013

ഡോ.എം.ഗംഗാധരന്‍ നായര്‍മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഊന്നല്‍ നല്‍കേണ്ടതു നാം കഴിക്കുന്ന ഭക്ഷണത്തിനാണ്. ഇതില്‍ പാല്‍ ഒരു പ്രധാന ഘടകമാണ്. ശുദ്ധമായ പാല്‍ ലഭിക്കാന്‍ ക്ഷീരകര്‍ഷകരും കറവക്കാാരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.ശാസ്ത്രീയമായ കറവരീതി അവലംബിച്ചാല്‍ ശുദ്ധമായ കൂടുതല്‍ പാല്‍ ലഭിക്കും.

നാല് വിരലും അമര്‍ത്തി താഴോട്ട് വലിക്കുന്ന രീതി,രണ്ടോ മൂന്നോ വിരലും പെരുവിരലും ഉപയോഗിച്ചുള്ള രീതി,നാല് വിരലും അമര്‍ത്തി കറക്കുന്ന രീതി ഇവയാണ് ശാസ്ത്രീയമായ കറവ രീതികള്‍. നാല് വിരലോ മൂന്നോ രണ്ടോ കൊണ്ടും പെരുവിരല്‍ മടക്കി അമര്‍ത്തി തഴോട്ട് വലിക്കുന്ന രീതി ചിലര്‍ അവലംബിക്കുന്നുണ്ടെങ്കിലും അത് തെറ്റാണ്. ഈ രീതി മൂലം മുലക്കാമ്പിന് ക്ഷതവും അകിടുവീക്കം തുടങ്ങിയ രോഗങ്ങളും ഉണ്ടാകും.

കറവയ്ക്കു മുമ്പ് അകിടും തൊഴുത്തിന്റെ പരിസരവും വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുദ്ധമായ പാലുത്പാദനത്തിന് ശുചിത്വം പ്രധാനമാണ്. കറക്കുന്നതിന് മുമ്പ് അകിട് നന്നായി കഴുകി തുടച്ച് വൃത്തിയാക്കണം. കറവപാത്രം വൃത്തിയുള്ളതായിരിക്കണം. കറവക്കാരന്റെ കൈ നന്നായി കഴുകിയിരിക്കണം. കറക്കുന്ന സ്ഥലം വൃത്തിയായിരിക്കണം. മൂത്രവും ചാണകവും കറവുപാത്രത്തില്‍ തെറിച്ചുവീഴാതെ നോക്കണം. കറവ കഴിഞ്ഞാല്‍ വേറൊരു പാത്രത്തില്‍ നല്ലതുണിയോ മറ്റ് അരിക്കാനുള്ള സാധനങ്ങളോ പാത്രത്തിന്റെ മുകളില്‍ വിരിച്ച് ഒഴിക്കണം. 5-6 മിനിട്ടുകള്‍ക്കുള്ളില്‍ പാല്‍ കറന്നെടുക്കുന്നതാണ് നല്ലത്. ഈ സമയത്താണ് കൂടുതല്‍ ചുരത്തുന്നത്. കറവ സമയത്ത് കന്നുകുട്ടിയെ പശുവിന്റെ മുമ്പില്‍ കുറുക്കിക്കെട്ടണം. ദിവസം രണ്ടോ മൂന്നോ തവണ കറക്കാം.

ജനിക്കുമ്പോള്‍ തന്നെ കിടാങ്ങളെ മാറ്റി അതിന് നിശ്ചിത അളവില്‍ (10 കിഗ്രാം തൂക്കത്തിന് 1 ലിറ്റര്‍ പാല്‍) പാല്‍ നല്‍കുന്ന കര്‍ഷകരും അല്ലാതെയും ചെയ്യുന്നവര്‍ക്ക്.

പ്രസവസമയത്ത് തള്ള പശു ചത്തുപോയാല്‍ കന്നിപ്പാലിന് പകരം ഒരു മുട്ട 295 മില്ലീലിറ്റര്‍ ചൂടുവെള്ളത്തില്‍ അടിച്ച് 1/2 ടീസ്പൂണ്‍ ആവണക്കെണ്ണയും ജീവകം എ (10000 യൂണിറ്റ്) ചേര്‍ത്ത് 525 മില്ലീലിറ്റര്‍ സാധാരണപാലില്‍ കലര്‍ത്തി കൊടുക്കാം. ഇത് ഒരു നേരത്തേക്കാണ്. ഇങ്ങനെ 3-4 തവണ കൊടുക്കാം.

നാം കൊടുക്കുന്ന തീറ്റയും പച്ചപ്പുല്ലും വൈക്കോലും കന്നുകാലികളുടെ ആരോഗ്യത്തിനും പാലുല്‍പ്പാദനവര്‍ദ്ധനയ്ക്കും കാരണമാകും.

മാതൃകാതീറ്റ മിശ്രിതം - ഒരു ഉദാഹരണം

കടലപ്പിണ്ണാക്ക് - 32%
എള്ളിന്‍പിണ്ണാക്ക് - 57%
തവിട് - 30%
ധാതുലവണമിശ്രിതം - 2%
ഉപ്പ് - 1%

100 കി.ഗ്രാം. തീറ്റയില്‍ 20 ഗ്രാം എന്ന തോതില്‍ ജീവകങ്ങള്‍ (എ.ഡി.ബി) ചേര്‍ക്കണം.

250 കി.ഗ്രാം തൂക്കമുള്ള ഒരു പശുവിന് 1.25 കിഗ്രാം തീറ്റ, 5 കി.ഗ്രാം പച്ചപ്പുല്ല്, 5 കി.ഗ്രാം വൈക്കോല്‍, പച്ചപ്പുല്ല് ധാരാളം ഉണ്ടെങ്കില്‍ 30 കിഗ്രാം തീറ്റ ഒഴിവാക്കാം. കറവയുള്ളതിനും, ഗര്‍ഭിണികള്‍ക്കും 3 ലിറ്റര്‍ പാലിന് 1.കിഗ്രാം തീറ്റ അധികവും ഗര്‍ഭിണികള്‍ക്ക് 1കിഗ്രാം 6 മാസം മുതല്‍ അധികം കൊടുക്കണം. പാലില്‍, പഞ്ചസാര, സ്റ്റാര്‍ച്ച്, പാല്‍പ്പൊടി, എന്നിവ അടക്കമുള്ള പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് മായമുള്ളതാണോ എന്നറിയുവാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധാലുവായാല്‍ ശുദ്ധമായ പാലും ലഭിക്കും എന്ന് മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും സംരക്ഷിക്കാം.


Stories in this Section