ഉരുളക്കിഴങ്ങിന്റെ പകരക്കാരന്‍ -അടതാപ്പ്‌

Posted on: 30 Mar 2013

രാജേഷ് കാരാപ്പള്ളില്‍
കേരളത്തിലെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ കാച്ചില്‍വര്‍ഗ വള്ളിയാണ് 'അടതാപ്പ്' ഇവയുടെ ഇലഞെട്ടുകളില്‍ ഉണ്ടാകുന്ന ഉരുളക്കിഴങ്ങിന്റെ രൂപത്തിലുള്ള കായകള്‍ കറിവെക്കാന്‍ ഉപയോഗിക്കാം. ഉരുളക്കിഴങ്ങിന് പകരമായി ഉപയോഗിച്ചാല്‍ ഇവ വാതരോഗങ്ങളെ ശമിപ്പിക്കുമെന്ന് കരുതുന്നു.

അടതാപ്പ് 'ഡയസ്‌കോറിയ ബള്‍ബസറ വെറയ്റ്റിസസ്റ്റെവ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. 'എയര്‍പൊട്ടറ്റൊ' എന്നാണ് വിദേശരാജ്യങ്ങളില്‍ ഇതിന്റെ പേര്. മുപ്പതുമീറ്റര്‍വരെ നീളത്തില്‍ വള്ളിയായി മരങ്ങളില്‍ പിടിച്ചുകയറി വളരുന്ന അടതാപ്പില്‍ ധാരാളം കായകള്‍ ഉണ്ടാകാറുണ്ട്. മൂപ്പെത്തിയ കായകള്‍ വീഴുമ്പോള്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാം.

അടതാപ്പ് കൃഷിചെയ്യാന്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് തടമെടുത്ത് കിഴങ്ങുകള്‍വെച്ച് മണ്ണുകൂട്ടിക്കൊടുക്കണം. ആദ്യമഴയ്‌ക്കൊപ്പം വള്ളികള്‍ വളര്‍ന്നുതുടങ്ങും. കയര്‍കെട്ടി വള്ളികള്‍ പടരാന്‍ സൗകര്യമൊരുക്കണം. ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ എളുപ്പം അടതാപ്പ് കൃഷിചെയ്യാം. വേനല്‍ക്കാലത്താണ് വള്ളികളില്‍ കായകള്‍ ഉണ്ടാവുന്നത്. ഗോളാകൃതിയിലുള്ള ഇവയുടെ പുറംതൊലി വെള്ളനിറമായിരിക്കും. ഒരിക്കല്‍ വളര്‍ത്തിയാല്‍ കിഴങ്ങുകള്‍ മണ്ണിനടിയില്‍ത്തന്നെ ഇരുന്ന് വളര്‍ന്ന് ദീര്‍ഘകാലത്തേക്ക് ഇവ വിളവുതരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍-9447808417.

Stories in this Section