ഇ.എം. എന്താണ്?

Posted on: 24 Mar 2013

സുരേഷ് മുതുകുളംഇ.എം. എന്താണ്? ഇതിന്റെ ഗുണങ്ങളും ഉപയോഗവും കാര്‍ഷികരംഗം പംക്തിയിലൂടെ വിശദമാക്കാമോ?
-കെ. വസന്തകുമാരി, പഴകുളം

'ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം' എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇ.എം.' മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനുള്ള നൂതന സാങ്കേതികവിദ്യയാണിത്.

ജൈവവസ്തുക്കള്‍ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള്‍ നശിക്കാനും വിത്തുകള്‍ വേഗം മുളയ്ക്കാനും തൈകള്‍ വേഗം വളരാനുമെല്ലാം ഇത് സഹായിക്കുന്നു. ഇ.എം. ലായനി ഒരു ഭാഗം എടുത്ത് 20 ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു കിലോ ശര്‍ക്കരയുമൊപ്പം ചേര്‍ത്ത് ഒരു ബക്കറ്റിലൊഴിച്ച് ഒരാഴ്ച സൂക്ഷിക്കുക. മൂടിതുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തുവിടണം. ഈ ലായനി രണ്ട് മില്ലിലിറ്റര്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍ ഒഴിച്ചാല്‍ അത് സസ്യവളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകമാകും.

വയല്‍ നുറുങ്ങുകള്‍


* 'സ്യൂഡോ മോണാസ് ഫ്ലൂറസന്‍സ്' എന്ന ഇനത്തില്‍പ്പെട്ട മിത്രബാക്ടീരിയ, വളരെ നല്ല ജൈവനിയന്ത്രണ ഉപാധിയാണ്. വിത്തില്‍ പുരട്ടാനും കൃഷിയിടത്തിലെ മണ്ണില്‍ കുഴിച്ചിളക്കിയിടാനും ഇലകളില്‍ തളിക്കാനും ഇതുത്തമമാണ്.
* വിവിധതരം ജൈവ വളങ്ങളോട് ചേര്‍ത്ത് സ്യൂഡോ മോണാസ് പ്രയോഗിക്കാം. എന്നാല്‍ ചാരം (വെണ്ണീര്‍), ക്ഷാരഗുണമുള്ള വസ്തുക്കള്‍, രാസവളങ്ങള്‍, രാസകീടങ്ങള്‍ എന്നിവയുടെ കൂടെ സ്യൂഡോ മോണാസ് കലര്‍ത്തിയിടരുത്.
* സ്യൂഡോ മോണാസ്, പൊടിരൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.
* കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ആദ്യ സങ്കര കൈതച്ചക്കയിനമാണ് 'അമൃത'.
* റബ്ബറിനിണങ്ങിയ രണ്ട് മികച്ച ആവരണ വിളകളാണ് പ്യൂറ്റോറിയ, മ്യൂക്കുണ എന്നിവ.
* മണ്ണിലെ പുളിരസം ശരിയാക്കാന്‍ കുമ്മായം ചേര്‍ക്കണം. കുമ്മായം, അമോണിയ രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്.
* രാസവളപ്രയോഗവുമായി ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കാന്‍ മറക്കരുത്.
* മണ്ണു പരിശോധന സ്ഥിരമായി ചെയ്യാനും ആവശ്യത്തിനുമാത്രം വളംചേര്‍ക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കുക.Stories in this Section