വയല്‍ നുറുങ്ങുകള്‍

Posted on: 06 Jan 2013

എം.എ. സുധീര്‍ബാബു, പട്ടാമ്പിജനവരിയില്‍ മഞ്ഞള്‍, ഇഞ്ചി എന്നിവ വിളവെടുക്കാം. വിത്തിനായിട്ടുള്ളത് കേടാവാതെ ശേഖരിച്ച് സൂക്ഷിക്കണം.
ചുക്കിനായി, വിളവെടുത്ത ഇഞ്ചി നന്നായി വൃത്തിയാക്കിയശേഷം, തൊലിക്കു താഴെ മുറിവു പറ്റാതെ ചുരണ്ടി എടുക്കാം. ഏതാണ്ട് 12 മുതല്‍ 15 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ചുരണ്ടിയാല്‍ തൊലി വേഗം നീക്കാം. പിന്നീട്, 7 മുതല്‍ 10 ദിവസം വരെ ഇത് വെയിലത്തിട്ടുണക്കണം.

'നിധി' നല്ല കൂര്‍ക്കയിനമാണ്. മരച്ചീനിയിലും 'നിധി' എന്നയിനമുണ്ട്. എന്നാല്‍, 'നിള' പട്ടാമ്പിയില്‍ നിന്നുള്ള ഒരു നെല്ലിനമാണ്. 160 മുതല്‍ 180 ദിവസംവരെ മൂപ്പുള്ള ചുവന്നയരിയിനമാണ് 'നിള'. കരിങ്കോറ കൃഷിക്കിണങ്ങിയ നെല്ലിനമാണിത്.വലിയ കാച്ചിലിനെ 'കാവിത്ത്' എന്നുംപറയും. ശ്രീകീര്‍ത്തി, ശ്രീരൂപ, ഇന്ദു, ശ്രീശില്‍പ്പ, ശ്രീകാര്‍ത്തിക ഇവ ചില മികച്ച വന്‍ കാച്ചിലിനങ്ങളാണ്.

മാര്‍ച്ച്-ഏപ്രിലില്‍ കാച്ചില്‍ നടാന്‍ നല്ലയവസരമാണ്.'ശ്രീ കീര്‍ത്തി' തേങ്ങിന്‍ തോട്ടത്തിലും വാഴയുടെ കൂടെയും ഇടവിളയായി കൃഷിയിറക്കാന്‍ യോജിച്ചയിനമാണ്.നല്ല രുചിയുള്ള മികച്ച പാചക ഗുണമുള്ള വലിയ കാച്ചിലിനമാണ് 'ശ്രീരൂപ'.


Stories in this Section