ആദിത്യപുരത്തെ'ഏദന്‍തോട്ടം'

Posted on: 22 Dec 2012ഹൃദയസ്പര്‍ശിയായ ക്രിസ്തീയഗാനങ്ങളൊരുക്കി പ്രശസ്തനായ സിറിയക് ആദിത്യപുരം കാര്‍ഷിക രംഗത്തും സജീവമാണ്.
കോട്ടയം, കടുത്തുരുത്തിയിലെ ഇദ്ദേഹത്തിന്റെ രണ്ടേക്കര്‍കൃഷിയിടം വിവിധ വിളകള്‍ നിറഞ്ഞ 'ഏദന്‍തോട്ട'മാണ്. വാഴകളുടെ നീണ്ടനിരതന്നെ തോട്ടത്തിലുണ്ട്. നേന്ത്രന്‍, പൂവന്‍, പാളയംകോടന്‍, നാടന്‍വാഴകള്‍ തുടങ്ങിയവയാണ് പ്രധാനം. സിറിയക് വാഴത്തോട്ടത്തില്‍ പരിചരണത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ രോഗങ്ങള്‍ അടുത്തെങ്ങും വരാറില്ല.

വേനല്‍ക്കാലത്ത് കിളച്ചൊരുക്കി ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് തടമൊരുക്കി വാഴക്കന്നുകള്‍ നടുന്നു. തോട്ടം വൃത്തിയായി സൂക്ഷിക്കാന്‍ ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റുന്നു. ഇടവിളയായി തീറ്റപ്പുല്‍ വാഴത്തോട്ടത്തില്‍ നടുന്നു. ഇടയ്ക്ക് വളം ചേര്‍ക്കലും മണ്ണ് കൂട്ടിക്കൊടുക്കലുമൊക്കെയായി കൃഷിയിടം എപ്പോഴും സജീവമാണ്. ഒരുഭാഗം മരച്ചീനികൃഷിക്ക് ഉപയോഗിക്കുന്നു.

നാട്ടില്‍നിന്ന് അന്യമായ ഏത്തക്കപ്പ ഉള്‍പ്പെടെ വിവിധ ഇനങ്ങള്‍ ജൈവരീതിയില്‍ വിളയിച്ചുവരുന്നു. ഇദ്ദേഹം വളര്‍ത്തുന്ന രണ്ട് പശുക്കളുടെ ചാണകവും മൂത്രവുമാണ് കൃഷികളുടെ പ്രധാനവളം. ഒപ്പം മണ്ണിര കമ്പോസ്റ്റ് നിര്‍മാണവും നടക്കുന്നു. സഹായങ്ങളുമായി ഭാര്യ ജോളി, മക്കളായ ആഷ്‌ലി, ലിയോ, ജോയല്‍ എന്നിവരുമുണ്ട്.


Stories in this Section