കൃത്രിമ പൂമ്പൊടി എങ്ങനെ തയ്യാറാക്കാം?

Posted on: 15 Dec 2012

സുരേഷ് മുതുകുളംമഴക്കാലത്ത് തേനീച്ചക്കോളനികളെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ കൃത്രിമ പൂമ്പൊടി നല്‍കേണ്ടിവരുമല്ലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത്?

ജോസ് പീറ്റര്‍, താമരശ്ശേരി


= നൂറുഗ്രാം കൃത്രിമ പൂമ്പൊടി തയ്യാറാക്കാന്‍വേണ്ട ചേരുവകള്‍ ഇങ്ങനെ: എണ്ണമയമില്ലാത്ത സോയാബീന്‍ - പിണ്ണാക്ക് പൊടിച്ചത്-25 ഗ്രാം, കൊഴുപ്പുമാറ്റിയ പാല്‍പ്പൊടി-15 ഗ്രാം, പൊടിച്ച പഞ്ചസാര-40 ഗ്രാം, മെഡിസിനല്‍ യീസ്റ്റ്-10 ഗ്രാം, തേന്‍-10 ഗ്രാം. പഞ്ചസാരയും സോയാമാവും പാല്‍പ്പൊടിയും ഒരു പാത്രത്തിലെടുത്ത് നന്നായി കലര്‍ത്തുക. ഇതില്‍ തേന്‍കൂടെ ഒഴിച്ചശേഷം ചപ്പാത്തിമാവ് കുഴയ്ക്കുന്ന പരുവത്തിലാക്കുക. ഇതിലേക്ക് 10 ഗ്രാം യീസ്റ്റ് ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ഇത് പരത്തി തേനീച്ചപ്പെട്ടിക്കുള്ളില്‍ രണ്ട് ചട്ടങ്ങളുടെ മുകളിലായി വെച്ചുകൊടുക്കുക. ഒരു കോളനിക്ക് 10 ഗ്രാം വീതം മതിയാകും. തെങ്ങുള്ള സ്ഥലത്തേക്ക് കോളനി മാറ്റിയാലും ആവശ്യത്തിന് പൂമ്പൊടി ലഭിക്കും എന്നോര്‍ക്കുക.
Stories in this Section