വരമ്പ് നിര്‍മിക്കാനും തടമെടുക്കാനും ഉപകരണം

Posted on: 08 Dec 2012

സി.കെ. ശശി ചാത്തയില്‍, 9633906049
പച്ചക്കറികള്‍, കിഴങ്ങുവിളകള്‍ തുടങ്ങിയവയ്ക്ക് വരമ്പ് നിര്‍മിക്കാനും പുരയിടകൃഷിക്ക് തടമെടുക്കാനും ഉതകുന്ന ഉപകരണമെത്തി.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളേജിലെ ഫാം മെഷിനറി വിഭാഗമാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.

കര്‍ഷകര്‍ക്ക് ഏറെ ഉപകരിക്കപ്പെടുന്ന പുതിയ യന്ത്രം ചെറിയ ട്രാക്ടറുകളില്‍ ഘടിപ്പിച്ച് അനായാസം പ്രവര്‍ത്തിപ്പിക്കാം. ഈ ഉപകരണത്തിന്റെ സാങ്കേതികവിദ്യ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ (കാംകോ) വിന് കൈമാറി. ഒരടി മുതല്‍ ഒന്നര അടി വരെ ഉയരത്തിലും വീതിയിലും വാരമെടുക്കാന്‍ കഴിയുന്ന ഈ ഉപകരണംകൊണ്ട് മണിക്കൂറില്‍ ഒരേക്കര്‍ സ്ഥലത്ത് പണിതീര്‍ക്കാനും കൂലിച്ചെലവ് 60 ശതമാനം വരെ കുറയ്ക്കാനും സഹായിക്കും. ഇഞ്ചി, കൂര്‍ക്ക, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയുടെ കൃഷിക്ക് ഇത് വളരെ സഹായകരമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ്ങ് കോളേജ് ഫോണ്‍: 0494 2687990


Stories in this Section