വയല്‍ നുറുങ്ങുകള്‍

Posted on: 01 Dec 2012

എം.എ. സുധീര്‍ ബാബു, പട്ടാമ്പി* ഡിസംബര്‍ മുതല്‍ ഫിബ്രവരി വരെ, കമുകില്‍ വിത്തടക്കം ശേഖരിക്കാന്‍ പറ്റിയ സമയമാണ്.

* കമുകില്‍ നിന്ന് കയറുകെട്ടി വേണം അടക്കാകുലകള്‍ താഴെയിറക്കേണ്ടത്. കുലയില്‍ ഉദ്ദേശം 35 ഗ്രാം തൂക്കം വരുന്നതും നല്ല മുഴുപ്പുള്ളതുമായ അടക്കകള്‍ വിത്തിന് നല്ലതാണ്.

* വിത്തടയ്ക്ക വെള്ളത്തിലിട്ടാല്‍, മൂടുഭാഗം അടിയിലായി കുത്തനെ നില്‍ക്കുന്നവയാണ് നല്ല അടക്കകള്‍. ഇവ പാകാന്‍ എടുക്കണം.

* ചീരയുടെ കൃഷി വേനലില്‍ നന്നായിരിക്കും. പച്ച ചീരയിനങ്ങളും ചുവപ്പന്‍ ചീരയിനങ്ങളും ഇടകലര്‍ത്തി നടണം. ഇവ ചീരയിലെ രോഗം കുറയ്ക്കുന്നതിന് ഗുണം ചെയ്യും.

* ചീരയ്ക്ക് നല്ല വളമാണ് മണ്ണിര വളവും മണ്ണിരസത്തും.ഒരു കിലോഗ്രാം കപ്പലണ്ടിപിണ്ണാക്ക് (നിലകടലപിണ്ണാക്ക് ) അഞ്ച് കിലോഗ്രാം ഉണക്ക ചാണകം, ഇവ പതിനഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ സത്ത്, ചീരയ്ക്ക് നല്ല വളമാണ്.

* ഓരോ വീട്ടുപറമ്പിലും ഒരു നല്ല മാവ് നടാന്‍ ശ്രദ്ധിക്കണം. ഗ്രാമതലത്തില്‍ മാവ്, സപ്പോട്ട, നെല്ലി, പ്ലാവ്, റംബൂട്ടാന്‍ എന്നീ ഫലവിളകള്‍ നടാന്‍ ശ്രമമാവശ്യമാണ്.

* പൊട്ടാസ്യത്തിന്റെ അഭാവവും കൂടിയതോതില്‍ നൈട്രജന്‍ വളം വലിച്ചെടുത്തുപയോഗിക്കലും വാഴയില്‍ വാഴപ്പനി വരുത്തുന്നു. വാഴപ്പനിവന്നാല്‍ വാഴയില പോളയില്‍ വെള്ളംനിറഞ്ഞിരിക്കുന്നതായും വാഴത്തൈകള്‍ ഒടിഞ്ഞുതൂങ്ങിയിരിക്കുന്നതും കാണാം. മണ്ണുപരിശോധന നടത്തി സന്തുലിത വളപ്രയോഗം ചെയ്താല്‍ വാഴപ്പനി വരില്ല.Stories in this Section