ഞണ്ടിനെ തുരത്താന്‍ പൊടിക്കൈ

Posted on: 12 Nov 2012


പച്ചക്കറിയിലെ ഞണ്ടുശല്യം ഇല്ലാതാക്കുന്നതിന് പരിസ്ഥിതി സൗഹൃദപരമായ ഒരു മാര്‍ഗം.

കൊല്ലത്തെ പ്രമുഖ ജൈവകര്‍ഷകനായ നരേന്ദ്രനാഥാണ് ഞണ്ടിനുള്ള നിയന്ത്രണരീതി കണ്ടെത്തിയത്. പച്ചക്കറിത്തൈകളെയാണ് ഞണ്ടുകള്‍ കൂടുതലായി ആക്രമിക്കുക. തൈകളെ ചുവടോടെ പിഴുതെടുത്ത് തിന്നുന്നു. ഇവയുടെ നിയന്ത്രണം ദുഷ്‌കരമാണ്. ഞണ്ട് കഴിയുന്ന വാരങ്ങളില്‍ ഒരു കൂട്ട് പ്രയോഗിച്ച് നിയന്ത്രിക്കുകയാണ് നരേന്ദ്രനാഥിന്റെ രീതി. ഇതുണ്ടാക്കാന്‍ രണ്ട് കിലോഗ്രാം നീറ്റുകക്ക പൊടിച്ചത് അരക്കിലോ ചിരട്ടക്കരി, 250 ഗ്രാം വീതം വെളുത്തുള്ളി, കാന്താരി എന്നിവ ചതച്ചത് 100 ഗ്രാം പച്ചകച്ചോലം ചതച്ചത് എന്നിവ നനായി കൂട്ടിക്കലര്‍ത്തി മാളങ്ങള്‍ക്കുള്ളില്‍ രണ്ടുനാലുനുള്ള് വീതം ഇട്ടാല്‍മതി. ഞണ്ട് സ്ഥലം വിടുമെന്നാണ് നരേന്ദ്രനാഥിന്റെ അനുഭവം . പച്ചക്കറിയുടെ ചുവട്ടിലും ഇത് ഇടാം.

ഇതേ കൂട്ട്, മൂന്ന് കിലോഗ്രാം ചാണകം 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതില്‍ ചേര്‍ത്ത് പച്ചക്കറികളുടെ ചുവട്ടില്‍ നിന്ന് കുറച്ചുമാറി ഇട്ടാല്‍ നിമവിര ശല്യവും മറ്റും കുറയുമത്രെ.

Stories in this Section