റബ്ബറിന് ഇടവിള നെല്ല്; കൃഷിയിലെ ആശ്രമ പരീക്ഷണം

Posted on: 07 Nov 2012വാഴൂര്‍ (കോട്ടയം):വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ റബ്ബര്‍തോട്ടം കണ്ടാല്‍ ഒരു നിമിഷം ആരും അമ്പരക്കും. കതിരിടാന്‍ പാകമായ ഒരുനെല്‍വയലോ ഇത്!

കരനെല്‍ക്കൃഷിയുടെ നൂതന പരീക്ഷണമാണ് സന്ന്യാസി വര്യന്മാര്‍ നടത്തിയത്. തൈറബ്ബറിന് ഇടവിളയായി നെല്‍കൃഷി വാഴൂര്‍ എസ്.വി.ആര്‍. എന്‍.എസ്.എസ്. കോളേജിനു സമീപത്തെ കുന്നിന്‍ചരിവിന്റെ ഭംഗി കൂട്ടി നെല്‍ച്ചെടികള്‍ ഇടതൂര്‍ന്ന് ഹരിതാഭ പകരുന്നു.
വാഴൂര്‍ കൃഷിഭവന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് ഒരു ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കിയത്. റബ്ബര്‍തൈയുടെ വളര്‍ച്ചയെ ബാധിക്കാത്ത വിധം കരനെല്‍ക്കൃഷി വിജയപ്രദമാക്കാം എന്ന് തെളിയിച്ചു കഴിഞ്ഞു.

കൃഷിയിറക്കിയിട്ട് ഇപ്പോള്‍ രണ്ടുമാസം പിന്നിട്ടു. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ കൊയ്യാറാവും. മറ്റ് ഇടവിളകള്‍ പലതും റബ്ബറിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കാറുണ്ട്. നെല്‍ക്കൃഷിയില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരുടെയും കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥ പാദരുടെയും മേല്‍നോട്ടത്തിലാണ് കരനെല്‍ക്കൃഷി.


Stories in this Section