ചാഴിക്ക് വിട; മത്തി ശര്‍ക്കര മിശ്രിതം വരുന്നു

Posted on: 07 Nov 2012


കാസര്‍കോട്:മത്തിയും ശര്‍ക്കരയും ചേര്‍ത്തുള്ള മിശ്രിതം തളിച്ച് ചാഴിയെ അകറ്റി നൂറ്‌മേനി കൊയ്യാമെന്ന് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് പ്രബന്ധം. കേരള കാര്‍ഷിക സര്‍വകലാശാല മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തില്‍നിന്നുള്ള ബെറിന്‍ പത്രോസ്, വി.ജി.സുനില്‍, പി.വി.ഹബീബുര്‍ റഹ്മാന്‍ എന്നിവരാണ് മലപ്പുറത്തെ കര്‍ഷകരുടെ തനത് കീടനിയന്ത്രണോപാധി പരിചയപ്പെടുത്തുന്നത്.

മത്തിയും ശര്‍ക്കരയും തുല്യതൂക്കത്തില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മിശ്രിതം തയ്യാറാക്കുന്നത്. അതിനുശേഷം അത് അരിച്ചെടുത്ത് ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി നെല്‍ക്കതിര്‍ പാല്‍ പരുവത്തിലാകുമ്പോള്‍ തളിക്കുകയാണ് ചെയ്യുന്നത്.

മലപ്പുറത്തെ തൃപ്രങ്ങോട് പഞ്ചായത്തില്‍ ഇല്ലത്തെ പാടത്ത് മിശ്രിതം ഉപയോഗിച്ച് പരീക്ഷണം നടത്തി. 2010ല്‍ 12 ഏക്കറില്‍ തളിച്ച് ചാഴിയെ അകറ്റാനായെന്ന് അവര്‍ അവകാശപ്പെടുന്നു. ഒരുകിലോ മത്തിയും ഒരുകിലോ ശര്‍ക്കരയുംകൊണ്ട് ഒരു ലിറ്റര്‍ ശരക്കരമിശ്രിതം തയ്യാറാക്കണം. ഒരേക്കറില്‍ തളിക്കാന്‍ ഒന്നരലിറ്റര്‍ മിശ്രിതം മതിയാകും. ചെലവ് 135 രൂപ മാത്രം.


Stories in this Section