വയല്‍ നുറുങ്ങുകള്‍

Posted on: 03 Nov 2012

എം.എ. സുധീര്‍ ബാബു, പട്ടാമ്പിആനക്കയം 1 എന്ന കശുമാവിനം ഒക്ടോബര്‍-നവംബറില്‍ പുഷ്പിക്കും.

'സുലഭ' മികച്ച കശുമാവിനമാണ്. കെ-10-2 എന്നും 'സുലഭ' യറിയപ്പെടുന്നു. ജനവരി-ഫിബ്രവരിയില്‍ പുഷ്പിക്കുന്നയിനമാണ്. എല്ലാ ജില്ലകളിലും 'സുലഭ' കശുമാവിനം നടാം.

'സുലഭ' എന്ന പേരില്‍ ഒരു കോവലിനവും പുറത്തിറക്കിയിട്ടുണ്ട്.

കൂര്‍ക്ക ഹെക്ടറില്‍ നടാന്‍ തലപ്പുകിട്ടാന്‍ 170 മുതല്‍ 200 കി.ഗ്രാം വിത്തുകിഴങ്ങാവശ്യമാണ്.
ലക്ഷ്മി എന്ന കായംകുളം-1 നെല്ലിനത്തിന്റെയരിക്ക് ചുവപ്പ് നിറമാണ്. മുണ്ടകനിണങ്ങിയയിനമാണിത്.
'രേവതി' എന്ന നെല്ലിനം മങ്കൊമ്പ് -17 എന്നയിനമാണ്. ചെമന്നയരിയുള്ള രേവതി 3 പൂവിനം നല്ലതാണ്. മുഞ്ഞശല്യം ചെറുക്കുന്നയിനമാണ് 'രേവതി'.

'ധന്യ' എന്ന നെല്ലിനം

കായംകുളം-4 ഉം 'ധനു' എന്ന നെല്ലിനം കായംകുളം 7 എന്ന നെല്ലിനവുമാണ്.
Stories in this Section