പശുക്കളിലെ പൈക്ക രോഗം

Posted on: 03 Nov 2012

ഡോ. ടി.പി. സേതുമാധവന്‍മൃഗപരിപാലനംപശുക്കള്‍ പാഴ്‌വസ്തുക്കള്‍ തിന്നാന്‍
കാരണമെന്ത്?
ശ്രീകാന്ത് ആര്‍, മട്ടാഞ്ചേരി


പശുക്കള്‍ കവര്‍, കടലാസ്, കല്ല് തുടങ്ങി എല്ലാ പാഴ്‌വസ്തുക്കളും തിന്നുന്നത് ഫോസ്ഫറസ്സിന്റെ ന്യൂനതമൂലമുള്ള പൈക്ക (്യഹരമ) രോഗലക്ഷണത്തിന്റെ സൂചനയാണ്.

രോഗലക്ഷണങ്ങള്‍ പശുക്കളില്‍ ദുഃസ്വഭാവമായി കാണാറുണ്ട്.

ഫോസ്ഫറസ്സിന്റെ ന്യൂനതകള്‍ക്കൊപ്പം കാത്സ്യം, വിറ്റാമിന്‍ ഡി3 എന്നിവയുടെ ന്യൂനതയും വിരബാധയും കാണപ്പെടാറുണ്ട്. രോഗനിയന്ത്രണത്തിനായി വിരമരുന്നും ഫോസ്ഫറസ്സ് അടങ്ങിയ വിറ്റാമിന്‍-ധാതുലവണ സമിശ്രങ്ങളുടെ പോഷക മൂല്യമേറിയ കാലിത്തീറ്റയും നല്‍കണം.

തുടക്കത്തില്‍ പാഴ്‌വസ്തുക്കള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പശുക്കളെ പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.

കറവ പശുക്കള്‍ക്ക് വിരമരുന്ന്
നല്‍കാറുണ്ടോ?
സുമതിനായര്‍ സി, അടിമാലി


കറവപ്പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പും പ്രസവിച്ച് രണ്ടാഴ്ചകള്‍ക്കകവും വിരമരുന്ന് നല്‍കുന്നത് 305 ദിവസകറവക്കാലയളവില്‍ പാലുത്പാദനത്തില്‍ പ്രതിദിനം 1.3 ലിറ്ററിന്റെ വര്‍ധനവിനിടവരുത്തുമെന്ന് വെറ്ററിനറി സര്‍വകലാശാലയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
6 മാസം ഇടവിട്ട് പശുക്കള്‍ക്ക് ബ്രോഡ് സ്‌പെക്ട്രം വിരമരുന്നുകള്‍ നല്‍കാവുന്നതാണ്.Stories in this Section