നാരില്ലാപ്പയര്‍ നാട്ടിന്‍പുറത്തിന്റെ നന്മ

Posted on: 03 Nov 2012

രാജേഷ് കാരാപ്പള്ളില്‍

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്ന് അന്യമായ നാടന്‍ പയറിനമാണ് 'നാരില്ലാ പയര്‍'. വിളഞ്ഞു പാകമായാലും പുറം തൊലിയില്‍ നാരുകള്‍ കാണാത്തതിനാലാണ് ഈ പേര് ലഭിച്ചത്. വിരിയുമ്പോള്‍ പച്ച നിറത്തില്‍ കാണുന്ന ഇവ പാകമാകുമ്പോള്‍ ചുവപ്പുനിറമാകുമെന്ന പ്രത്യേകതയുമുണ്ട്.

രോഗ-കീടബാധകള്‍ കാര്യമായി ബാധിക്കാത്ത നാരില്ലാപ്പയര്‍ കൃഷിചെയ്യാനും എളുപ്പമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് ജൈവ വളങ്ങള്‍ ചേര്‍ത്ത് തടം ഒരുക്കി വിത്തുകള്‍ പാകിപുതയിട്ട് ദിവസേന നനച്ചു കൊടുക്കണം. മുളച്ച് വളര്‍ന്നുതുടങ്ങുന്ന പയര്‍ വള്ളികള്‍ക്ക് പന്തല്‍ ഒരുക്കി നല്‍കണം. വേനല്‍ക്കാലത്ത് പരിമിതമായ ജലസേചനവും ആകാം. രണ്ടുമാസത്തിനുള്ളില്‍ പൂത്ത് കായ് പിടിച്ചു തുടങ്ങും.

നാരില്ലാപ്പയറില്‍ നിന്ന് ആറുമാസം വരെ തുടര്‍ച്ചയായി വിളവുലഭിക്കും. ചാക്കുകളിലും മട്ടുപ്പാവിലും കൃഷിചെയ്യാനും ഇത് യോജിച്ചതാണ്.

നമ്മുടെ തനതു വിത്തിനങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ വീട്ടുവളപ്പിലും ഇവ കൃഷിചെയ്യുന്നത് നന്നായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447808417
Stories in this Section