ജി. രാജേന്ദ്രന്, ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ (റിട്ട), ddfinland@yahoo.co.in
ഇന്ന് ലോകത്തിലെ മത്സ്യകൃഷി മേഖലയില്‍ മുന്‍നിര ഇനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന അസംവാള ഭാരതത്തില്‍ കൃഷി ചെയ്യുന്നതിന് അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ഇവ കൂരിവാള, മലേഷ്യന്‍വാള തുടങ്ങിയ അപരനാമങ്ങളില്‍ അറിയപ്പെടുന്നു. വിയറ്റ്നാം, തായ്ലാന്ഡ്, ബംഗ്ലാദേശ്, മ്യാന്മാര് ഇന്‍ഡൊനീഷ്യ, ലാവോസ്, നേപ്പാള്‍, പാകിസ്താന് തുടങ്ങിയ അനേകം രാജ്യങ്ങളില്‍ കൃഷിചെയ്യപ്പെടുന്ന വാള, ഇപ്പോള്‍ ഇന്ത്യയിലും പ്രചുരപ്രചാരം നേടിവരുന്നു.
ഒറ്റയ്ക്കും മറ്റു കാര്‍പ്പ് മത്സ്യങ്ങളോടൊപ്പം മത്സ്യകൂടുകളിലും വളര്‍ത്താം എന്നതും ഉയര്‍ന്ന വളര്‍ച്ചനിരക്കും രുചിയും മാംസത്തിന്റെ ഗുണനിലവാരവും അന്തരീക്ഷ വായു ശ്വസിക്കുന്നതിനുള്ള കഴിവും ഇവയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.