തനത് കാലി ജനുസ്സുകള്‍

Posted on: 14 Oct 2012

ഡോ.ടി.പി. സേതുമാധവന്‍മൃഗപരിപാലനം

? കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകളേവ?
-ശ്രീഹരി പി., ചെറുതാഴം, കണ്ണൂര്‍
വെച്ചൂര്‍, കാസര്‍കോട് ലോക്കല്‍, വടകര, ഹൈറേഞ്ച് ഡ്വാര്‍ഫ് പശുക്കള്‍, കുട്ടനാട് എരുമകള്‍, മലബാറി അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, അങ്കമാലി പന്നി എന്നിവ കേരളത്തിന്റെ തനത് കന്നുകാലി ജനുസ്സുകളാണ്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെച്ചൂരില്‍ ഉരുത്തിരിഞ്ഞ വെച്ചൂര്‍ പശുക്കള്‍ ലോകത്തിലെ ഏറ്റവും ചെറിയ ഇനം പശുവായി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിക്കഴിഞ്ഞു.

?ആടുകളിലെ പോളിയോ രോഗത്തിന് കാരണമെന്ത്?
-രാഗിണി പി.വി., കാഞ്ഞങ്ങാട്

വിറ്റാമിന്‍ ബി 1 അതായത് തയമിനിന്റെ കുറച്ചുകാലമുണ്ടാകുന്ന രോഗമാണ് ആടുകളിലെ പോളിയോ എന്‍സഫലോ മലേഷ്യ എന്നപേരിലറിയപ്പെടുന്ന പി.ഇ.എം. രോഗം.
തയമിനേസ് എന്‍സൈമിന്റെ പ്രവര്‍ത്തനംമൂലമാണ് തയമിനിന്റെ അളവ് കുറയുന്നത്. ചിലയിനം പരുഷാഹാരങ്ങളും പുല്ലിനങ്ങളും ഇതിന് വഴിയൊരുക്കാറുണ്ട്.

രോഗം ബാധിച്ച ആടുകളില്‍ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ടും നാഡീ രോഗലക്ഷണങ്ങളും കാണാറുണ്ട്. വിറ്റാമിന്‍ ബി 1, കാത്സ്യം സപ്ലിമെന്റുകള്‍ എന്നിവ നല്കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും.


Stories in this Section