സ്യൂഡോമോണസ് കാര്യക്ഷമമാക്കാന്‍ മാര്‍ഗമുണ്ടോ?

Posted on: 15 Sep 2012


?ജീവാണുവളമായ സ്യൂഡോമോണസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുവാന്‍ മാര്‍ഗമുണ്ടോ?

-വി. ബാലഗോപാലന്‍നായര്‍, പത്തനംതിട്ട.

=സ്യൂഡോമോണസ്, ചാണകവുമായി ചേര്‍ത്ത് പ്രയോഗിച്ചാല്‍ കാര്യക്ഷമത വര്‍ധിപ്പിക്കാം. ഇതിന് 20 ഗ്രാം പുതിയ ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അടിയാന്‍ വെക്കുക. ലായനി അരിച്ചെടുത്ത് അതിലേക്ക് 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്ത് ഇളക്കുക. ഇത് വിളകളില്‍ തളിച്ചാല്‍, വെറും സ്യൂഡോമോണസിനേക്കാള്‍ ഫലപ്രദമാണ്. നെല്ലിന്റെ ബാക്ടീരിയല്‍ ഇലകരിയല്‍, വെള്ളരിവിളകളുടെയും വാഴയുടെയും അഴുകല്‍ രോഗങ്ങള്‍, ഓര്‍ക്കിഡുകളുടെ മഞ്ഞളിപ്പ് എന്നിവക്കെല്ലാം ഈ സ്യൂഡോമോണസ്-ചാണകമിശ്രിതം വളരെ ഫലപ്രദമാണെന്ന് കണ്ടിരിക്കുന്നു. ഇതുപോലെത്തന്നെ സ്യൂഡോമോണസ് തേങ്ങാവെള്ളം ചേര്‍ത്ത് പ്രയോഗിക്കുന്നതും മികച്ചതാണ്. 100 മില്ലി തേങ്ങാവെള്ളം, 50 ഗ്രാം സ്യൂഡോമോണസ്, പത്ത് ലിറ്റര്‍ വെള്ളം എന്നിവയാണിവിടത്തെ ചേരുവകള്‍. വെറും സ്യൂഡോമോണസിനെക്കാള്‍ നാലിരട്ടി കാര്യക്ഷമമാണിത്.


Stories in this Section