പൂച്ചക്കുട്ടികളുടെ പരിശീലനം

Posted on: 08 Sep 2012

ഡോ. ടി.പി. സേതുമാധവന്‍?പൂച്ചക്കുട്ടികളുടെ പരിശീലനത്തെക്കുറിച്ചറിയാനാഗ്രഹിക്കുന്നു?

-പ്രമോദ് കെ, മട്ടാഞ്ചേരി.


4പൂച്ചക്കുട്ടികളെ നായക്കുട്ടികളെ പരിശീലിപ്പിക്കുന്നതുപോലെ പരിശീലിപ്പിക്കുന്നത് ഏറേ ശ്രമകരമാണ്. അവ താരതമ്യേന ശുചിത്വം പാലിക്കുന്ന മൃഗങ്ങളാണ്.

പൂച്ചക്കുട്ടികളെ മൂന്നാമത്തെ മാസത്തില്‍ വീട്ടിലെ പ്രാഥമികമര്യാദകള്‍ ശീലിപ്പിക്കണം. തുടക്കത്തില്‍ അവയ്ക്ക് പേരിടണം. തുടര്‍ച്ചയായി പേര് വിളിച്ച് , വിളികേട്ടാല്‍ വരാന്‍ ശീലിപ്പിക്കണം. ഭക്ഷണം നല്‍കിയാല്‍ മാത്രം കഴിക്കാനും അനാവശ്യമായി കരയാതിരിക്കാനും ശീലിപ്പിക്കണം.

വീടിനകത്ത് മലമൂത്രവിസര്‍ജനം നടത്തുന്നത് ഒഴിവാക്കണം. ഇതിനായി പ്ലാസ്റ്റിക് ടോയ്‌ലറ്റ് ട്രേ ഉപയോഗിക്കാം. പൂച്ചകള്‍ വെളിയില്‍ പോകുമ്പോള്‍ വഴിയില്‍ ട്രേ വെക്കണം. ലിറ്ററായി ട്രേയില്‍ പൂഴിയിടാം.പൂച്ചകള്‍ കാലിലെ നഖങ്ങള്‍കൊണ്ട് ഫര്‍ണിച്ചറുകളും സോഫ, കുഷ്യന്‍, വാഹനങ്ങളുടെ സീറ്റ് എന്നിവ നശിപ്പിക്കാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ ഒരു മരക്കഷ്ണത്തിലോ, സോഫയുടെ കാലിലോ ചൂടി ചുറ്റി അവയുടെ കാലിലെ നഖങ്ങള്‍ ഉരയ്ക്കാന്‍ അനുവദിച്ചാല്‍ മതി. ഇത്തരം മരപ്പലകയില്‍ നിറമുള്ള പന്തുകളും ഘടിപ്പിക്കാവുന്നതാണ്.

പൂച്ചകള്‍ക്ക് ഇടുങ്ങിയ സുഷിരങ്ങളിലൂടെയും ജനലഴികളിലൂടെയും കടന്നുപോകാനുള്ള കഴിവുണ്ട്. ആവശ്യമായ പരിശീലനങ്ങള്‍ നല്‍കാവുന്നതാണ്.

പൂച്ചകള്‍ക്ക് കഴുത്തില്‍ കോളറിടണം. ലെതറിന്റെ കോളറാണ് നല്ലത്. ഇതുമായി ബെല്‍റ്റും ഘടിപ്പിക്കാം. കോളറില്‍ തിരിച്ചറിയുവാനുള്ള ടാഗ്, ബെല്‍ എന്നിവ ഘടിപ്പിക്കണം. ടാഗില്‍ പേര് പതിക്കണം. നടത്താന്‍ കൊണ്ടുപോകുമ്പോള്‍ ബെല്‍റ്റ് ഘടിപ്പിക്കാം. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുമായി പൂച്ച സമ്പര്‍ക്കത്തില്‍ വരരുത്. വീടിനകത്തു വളര്‍ത്തുന്ന പൂച്ചകള്‍ക്കുവേണ്ടി ചെടിച്ചട്ടിയില്‍ പച്ചപ്പുല്ല് നട്ട് വളര്‍ത്താം. പൂച്ചകള്‍ക്ക് ഇടയ്ക്കിടെ പച്ചപ്പുല്ല് തിന്നുന്ന സ്വഭാവമുണ്ട്.

Stories in this Section