'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍

Posted on: 19 Aug 2012

സുരേഷ് മുതുകുളംഎന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍?
-ഹാഫിസ് മുഹമ്മദ്, അങ്ങാടിപ്പുറം
നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം കൊത്തും അറനൂറിലധികം ഏലക്കായ്കളും. ഇതൊക്കെയാണ് 'തിരുതാളി' ഏലച്ചെടിയുടെ സവിശേഷതകള്‍. ഇത് കണ്ടെത്തിയത് ഇടുക്കി ശാന്തമ്പാറ പേത്തൊട്ടി തിരുതാളിയില്‍ ടി.പി. ജോസഫ് എന്ന കര്‍ഷകനാണ്. സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിച്ച ഈ മികച്ച ഇനത്തിന്റെ കൃഷിച്ചെലവും താരതമ്യേന കുറവാണ്. ഒന്നര വര്‍ഷം മതി ആദ്യ വിളവെടുപ്പിന്.

ഒരു ചെടിയില്‍ നിന്ന് രണ്ട് കിലോ ഉണക്കക്കായ് (10കിലോ പച്ചക്കായ്) ആദ്യവര്‍ഷം കിട്ടും. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വിളവെടുക്കാം. രോഗശല്യവും താരതമ്യേന കുറവ്. വിശദവിവരങ്ങള്‍ക്ക് 04868 247161, 9946566820, 9605273151 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.


Stories in this Section