പാമോയില്‍ അധിക ഇറക്കുമതി കേരവിലയെ ബാധിക്കുന്നു
Posted on: 02 Aug 2012
കോഴിക്കോട്: എല്ലാ ഭക്ഷ്യ എണ്ണയുടെയും കയറ്റുമതി നിരോധിക്കുകയും വെളിച്ചെണ്ണയുടെ കയറ്റുമതി നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാമോയിലിന്റെ അധിക ഇറക്കുമതി നാളികേര വിലയെ സാരമായി ബാധിക്കുന്നതായി നാളികേര വികസനബോര്‍ഡ്.
ഭക്ഷ്യ എണ്ണയുടെ കയറ്റുമതി നിരോധിച്ചതിനാല്‍ അനുവദിച്ചിരിക്കുന്ന അളവില്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നവര്‍ക്കുപോലും കയറ്റുമതി ആനുകൂല്യം ഇപ്പോള്‍ ലഭ്യമല്ല.
നിലവിലുള്ളതും ഇപ്പോള്‍ താത്ാലികമായി നിരോധിക്കപ്പെട്ടിട്ടുള്ളതുമായ കയറ്റുമതി ആനുകൂല്യങ്ങള്‍ വെളിച്ചെണ്ണയ്ക്ക് നല്കി കയറ്റുമതി നിയന്ത്രണം നീക്കിയാല്‍ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.