ഔഷധസസ്യങ്ങള്‍ക്ക് തറവില നിശ്ചയിക്കുന്നു
Posted on: 29 Jul 2012
തൃശ്ശൂര്‍: ഗുണനിലവാരമുള്ള ആയുര്‍വേദ മരുന്ന് ഉത്പാദിപ്പിക്കുന്നതിനും ശുദ്ധമായ പച്ചമരുന്ന് ലഭ്യമാക്കുന്നതിനും മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും കേരളത്തിലെ ആയുര്‍വേദ മരുന്നുനിര്‍മാതാക്കള്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ യോഗം ചേര്‍ന്ന് പച്ചമരുന്നുകള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ (എം.ഡി., ആര്യവൈദ്യശാല, കോയമ്പത്തൂര്‍), ആര്‍.ആര്‍. ശുക്ല (എം.ഡി., ഔഷധി), കരിമ്പുഴ രാമന്‍ (എം.ഡി., കെയര്‍ കേരളം ലിമിറ്റഡ്), ടി.ആര്‍. രഞ്ചു (എം.ഡി., എസ്.സി./എസ്.ടി. ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍), ഡോ. ഡി. രാമനാഥന്‍ (ജന. സെക്രട്ടറി,അങങഛക), ഡോ. നീലകണ്ഠന്‍മൂസ്സ് (എം.ഡി., വൈദ്യരത്‌നം), മിനി (അസിസ്റ്റന്‍റ് ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍), ഡോ. പ്രിയംവദ (ഡി.എം.ഒ., ഭാരതീയ ചികിത്സാവകുപ്പ്, തൃശ്ശൂര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ ഔഷധസസ്യങ്ങളുടെ കൃഷി, ശേഖരണം, സംസ്‌കരണം, വിപണനം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തി. ഭാവിപരിപാടിക്കുള്ള വിശദമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.