തെങ്ങിന്‍തൈ സംരക്ഷിക്കാന്‍ 'കൊക്കോ ട്രീമാറ്റ്'

Posted on: 11 Jul 2012


കൊച്ചി: തെങ്ങിന്‍തൈകള്‍ സംരക്ഷിക്കാന്‍ ചകിരി ഉപയോഗിച്ചുള്ള 'കൊക്കോ ട്രീമാറ്റ്' ഒരുങ്ങുന്നു. കയര്‍ഫെഡ് വികസിപ്പിച്ച് മാറ്റ് തുടര്‍പരീക്ഷണങ്ങള്‍ക്കായി കേന്ദ്ര നാണ്യവിള ഗവേഷണ കേന്ദ്രത്തിന് കൈമാറി.

തെങ്ങിന്‍തൈയുടെ വളര്‍ച്ചയില്‍ സുപ്രധാന ഘട്ടമായ ആദ്യ നാലുവര്‍ഷത്തെ പരിചരണത്തിനാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ചുറ്റും ജലാംശവും ജൈവാംശവും നിലനിര്‍ത്താനും ചുറ്റും കളകള്‍ വളരുന്നതു തടയാനും ഇത് വിരിച്ചാല്‍ കഴിയും.

കൊക്കോ ട്രീമാറ്റ് പ്രാഥമികമായി അംഗീകരിച്ച സിപിസിആര്‍ഐ തെങ്ങിന്‍തൈ ഉത്പാദിപ്പിക്കുന്ന കൃഷി ഫാമില്‍ ആറുമാസം ഉപയോഗിച്ച് ഗവേഷണം നടത്തും. സാമൂഹികവത്കരണ പദ്ധതിയില്‍ നടുന്ന വൃക്ഷത്തൈകള്‍ക്കും വീടുകളിലെ അലങ്കാര സസ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാനാകും. ഓരോ വൃക്ഷങ്ങള്‍ക്കും ഉതകുന്ന അനുയോജ്യമായ ചകിരിച്ചോറില്‍ നിര്‍മിച്ച ജൈവവളവും കൊക്കോ ട്രീ മാറ്റും ചേര്‍ത്ത് ഒരു കിറ്റായി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കയര്‍ഫെഡ് ചെയര്‍മാന്‍ എസ്.എല്‍. സജികുമാര്‍ അറിയിച്ചു.Stories in this Section