എരുമ വളര്‍ത്തല്‍

Posted on: 05 Jul 2012


ബൈസണ്‍ വര്‍ഗ്ഗത്തില്‍ പെട്ട എരുമകളുടെ ഉറവിടം, ഏഷ്യ, ആഫ്രിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. പ്രാചീനകാലം മുതലെ മനുഷ്യന്‍ എരുമകളെ ഇണക്കി വളര്‍ത്തിയിരുന്നതായി കണക്കാക്കുന്നു. തുളസീദാസിന്റെ രാം ചരിത് മാനസ എന്ന ഗ്രന്ഥത്തില്‍ കുംഭകര്‍ണ്ണന്റെ 6 മാസത്തെ ഉറക്കത്തിനുശേഷം സഹോദരന്‍ രാവണന്‍ കുംഭകര്‍ണ്ണനെ ഉണര്‍ത്താന്‍ പോയപ്പോള്‍ 1000 മണ്‍കുടത്തില്‍ വീഞ്ഞും ഇഷ്ടംപോലെ എരുമകളെയും ഭക്ഷണത്തിനായി കൊണ്ടു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. FAO(Food And Agricultural Organisation) ന്റെ കണക്ക് പ്രകാരം ലോകത്ത് 17 കോടിയിലധികം എരുമകളുണ്ട്. അതില്‍ 9.5 കോടി ഇന്ത്യയിലാണ്. കേരളത്തില്‍ ഏതാണ്ട് 65000 എണ്ണം മാത്രമാണ് ഉള്ളത്.

എരുമ നട്ടെല്ലുള്ള ഉഷ്ണരക്ത സസ്തനജീവിയാണ്. മൂര്‍ച്ചയേറിയ കൊമ്പുകളും ഇടതൂര്‍ന്ന രോമങ്ങളും ഇവയുടെ പ്രത്യേകതയാണ്. 6 അടി ഉയരവും 12 അടി വീതിയും ഉള്ള ഇവയുടെ സാധാരണ നിറം കറുപ്പോ, തവിട്ട് ചേര്‍ന്നതോ ആയിരിക്കും. അസാധാരണയായി വെള്ള എരുമകളേയും കാണാം. നാഷണല്‍ ബൈസണ്‍ അസോസിയേന്‍ (NBA) ന്റെ കണക്ക് പ്രകാരംഒരു കോടി എരുമ കുട്ടികളില്‍ ഒരെണ്ണം മാത്രമേ വെള്ള നിറത്തില്‍ ജനിക്കുന്നുള്ളൂ.

എരുമകളുടെ നിറം വെള്ളയാകാനുള്ള കാരണങ്ങള്‍:

1 ജന്മനാ വെള്ള നിറത്തില്‍ ജനിക്കുന്നു. (Heridictory-ALBINOS)
2. ചിലത് 1-2 വര്‍ഷത്തിനുള്ളില്‍ തവിട്ട് നിറമായി മാറുന്നു.
3. മറ്റു ചിലത് ജീവിതകാലം മുഴുവന്‍ ആല്‍ബിനോസ് ആയിരിക്കും. (ഇവയ്ക്ക് ദൃശ്യ-ശ്രവണ തകരാറുകള്‍ കാണാറുണ്ട്)
4. എരുമ-വെള്ളക്കാള, പോത്ത്-വെള്ളപശു എന്നിവയുടെ സങ്കലനം (Crossing) വഴി വെള്ള എരുമകള്‍ ജനിക്കാറുണ്ട്. ഇവ ബീഫല്ലോ(Beefalo) അല്ലെങ്കില്‍ കാറ്റല്ലോ(Cattelloe) എന്ന പേരിലാണ് അറിയപ്പെടുന്നത്.

സാധാരണ എരുമകളുടെയും വെള്ള എരുമകളുടെയും പരിചരണം ഒരുപോലെയാണ്. ഒന്നോ രണ്ടോ എരുമകളെയുള്ളുവെങ്കില്‍ വീടിന്റെ ചുമരിനോട് ചേര്‍ത്ത് തൊഴുത്ത് നിര്‍മ്മിക്കാം.

ഭക്ഷണം -ഏകദേശഭാരം 300 കി.ഗ്രാം കണക്കില്‍


ഇനം തീറ്റ പച്ചപ്പുല്ല് വൈക്കോല്‍

1. കറവ ഇല്ലാത്തവ- 1.5 kg 6 6
2. കറവ ഉള്ളവ - 1.5 kg + ഓരോ 2 ലിറ്റര്‍ പാലിനും 1 kg തീറ്റവീതം 6 6
3. ഗര്‍ഭിണികള്‍ - 1.5 kg + ഗര്‍ഭിണിയായാല്‍ 1.5 kg തീറ്റ അധികം
6 മാസം മുതല്‍ + ഓരോ 2 ലിറ്റര്‍ പാലിനും 1 kg തീറ്റ 6 6


അത് 300 kg തൂക്കമുള്ള ഒരു എരുമ 7 മാസം ഗര്‍ഭിണിയും 8 ലിറ്റര്‍ പാലും നല്‍കുന്നുണ്ടെങ്കില്‍ അതിന് 7 kg തീറ്റ ദിവസം നല്‍കണം.(1.5 + 1.5 + 4kg = 7kg). പച്ചപ്പുല്ല് ധാരാളം ഉണ്ടെങ്കില്‍ 30kg പച്ചപുല്ല് നല്‍കി വൈനോന്‍ 2സഴ ആയും തീറ്റ തീരെ കൊടുക്കാതെയും (കറവയില്ലാത്തതിന്റെ കണക്ക്) ചിലവ് ലാഭിക്കാം. എരുമകളുടെ ദഹനശക്തി(കഴിവ്) കൂടുതലായതുകൊണ്ട് ധാരാളം പച്ചപ്പുല്ലു വൈക്കോലും ആവശ്യമാണ്. ഇവയുടെ ഇറച്ചി സ്വാദിഷ്ടമാണ്.

ചില വസ്തുതകള്‍

30-36 മാസമാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. അപ്പോള്‍ 300-340 kg ശരീരഭാരം കാണും.
40-50 മാസമാകുമ്പോള്‍ ആദ്യപ്രസവം നടക്കുന്നു
18-24 ദിവസത്തിലൊരിക്കല്‍ മദിലക്ഷണം
18-24 മണിക്കൂര്‍ മദികാലം നീണ്ടു നില്‍ക്കുന്നു
മദികാലം കഴിഞ്ഞ് 10 മണിക്കൂറിനുശേഷം അണ്ഡോല്‍പ്പാദനം തുടങ്ങുന്നു.
310-315 ദിവസമാണ് ഗര്‍ഭകാലം
3-4 മാസം ഇടവിട്ട് ഇവ പ്രസവിക്കുന്നു
പ്രസവശേഷം 5 മാസം കഴിഞ്ഞാല്‍ കൃത്രിമ ബീജസങ്കലനം(AI) ചെയ്യാം.
(മദിലക്ഷണം കണ്ട് 14-20 മണിക്കൂറുകള്‍ക്കുശേഷം)

ഇന്ത്യന്‍ ജനുസുകള്‍(തവിട്ടുനിറത്തിലുള്ളത്)


1. മുറ - പഞ്ചാബില്‍ ഉറവിടം
2. നിലിരവി - ഫിറോസ്പൂര്‍
3. ജാഫര്‍ ബാദി - ഗിര്‍ കാടുകളിലെ കത്തിയവാര്‍
4. മേഹ്‌സാന - പശ്ചിമ ഗുജറാത്ത്
5. ബുര്‍ക്കി - ഗുജറാത്ത്
6. ഭഡാവരി - ആഗ്ര
7. നാഗ്പുരി - നാഗ്പൂര്‍
8. മാണ്‍ഡ - ഒറീസ്സ
9. ടോഡ - നീലഗിരി മലകളില്‍
10. സൗത്ത് കനറ - കേരളത്തിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍

ഡോ.എം.ഗംഗാധരന്‍ നായര്‍





Stories in this Section