പണിക്കന്‍കുടി(ഇടുക്കി): കുരുമുളകിന്റെ താങ്ങ്‌വൃക്ഷമായ മുരിക്കിനും മരിച്ചീനിക്കും മുരടിപ്പ് രോഗം പടരുന്നു. മഴ പെയ്തതോടെ തളിര്‍ത്തുതുടങ്ങിയ മുരിക്കിന്റെ ഇലകളും തണ്ടുകളുമാണ് മുരടിച്ച് ചുരുണ്ട് നില്‍ക്കുന്നത്. ഇലകളില്‍ രോഗബാധയുടെ പാടുകളുമുണ്ട്. രോഗം ബാധിച്ച മുരിക്കുകള്‍ വേനല്‍ക്കാലമാകുന്നതോടെ ഉണങ്ങിപ്പോകുന്നതിനാല്‍ കുരുമുളക് ചെടിയുടെ താങ്ങ് നഷ്ടപ്പെടും. കുരുമുളക് കൃഷിവ്യാപനത്തിന് മുരിക്കിന്റെ രോഗബാധ തിരിച്ചടിയായി.
കപ്പയുടെ ഇലകളും ചുരുണ്ടുപോകുന്നത് ഉല്പാദനത്തില്‍ സാരമായ കുറവുണ്ടാക്കുന്നുണ്ട്. പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പാണ് മരച്ചീനിക്കു രോഗം ബാധിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളിലാണ് മുരടിപ്പ് രോഗം വ്യാപകമായത്. രോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളും കാര്‍ഷിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നില്ല.