രോഗബാധയും കീടവും കൂടും
Posted on: 01 Jul 2012
പത്തനംതിട്ട: കുറച്ചു മഴ പെയ്യുകയും പിന്നെ ഇടയ്ക്ക് വെയില്‍ തെളിയുകയും ചെയ്യുന്നത് ഫംഗസ് രോഗബാധ വര്‍ധിപ്പിക്കുമെന്ന് കൃഷി വിദഗ്ധനായ ഡോ. സാം കുറുന്തോട്ടിക്കന്‍. വാഴയുടെ ഇലപ്പുള്ളി, തെങ്ങിന്റെ മണ്ടചീയല്‍, മാവിന്‍ കൊമ്പു കരിയല്‍ എന്നിവയാണ് പ്രധാന രോഗങ്ങള്‍. നെല്ലിന് കുഴല്‍പ്പുഴു ആക്രമണവും ഉണ്ടാകും.
മഴയും വെയിലും ഇടവിട്ടു വരുമ്പോള്‍ രൂപപ്പെടുന്ന ആര്‍ദ്രത, രോഗാണുപെരുക്കത്തിന് ഏറ്റവും യോജിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.