
കട്ടപ്പന: കാലവര്‍ഷം ശക്തമാകാത്തത് ഏലം കര്‍ഷകരുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നു. വേനല്‍കാരണം ഏറിയപങ്കും ഏലച്ചെടികള്‍ കരിഞ്ഞുണങ്ങിയിരുന്നു. ഇത് ഉത്പാദനത്തില്‍ 50 ശതമാനത്തിലധികം കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.
മഴയില്ലാത്തതിനാല്‍ വര്‍ഷകാല പണികള്‍ തുടങ്ങാനും വളപ്രയോഗം നടത്താനും കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ ഏലത്തിന് പ്രതിദിനം വിലകുറയുന്നത് ഏലം കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
തൊഴില്‍പ്രശ്‌നങ്ങളും വളം - കീടനാശിനികളുടെ ഉയര്‍ന്ന വിലയും ഉത്പാദനച്ചെലവ് ഇരട്ടികണ്ട് വര്‍ധിച്ചിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഏലക്കായ്ക്ക് തറവില നിശ്ചയിക്കുന്നതിനും റിസ്‌ക്ഫണ്ട് പദ്ധതി ആരംഭിക്കുന്നതിനും വളം, കീടനാശിനി എന്നിവയ്ക്ക് സബ്‌സിഡി അനുവദിക്കുന്നതിനും കേന്ദ്രസര്‍ക്കാരും സ്‌പൈസസ് ബോര്‍ഡും സന്നദ്ധമാകണമെന്ന ആവശ്യം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
ദേശീയ - അന്തര്‍ദേശീയ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പ്രചാരണവും ആവശ്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലും സ്‌പൈസസ് ബോര്‍ഡിലും സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രമുഖ ഏലം കര്‍ഷക സംഘടനയായ കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.