ലോറയ്ക്ക് കുട്ടി പിറന്നു- ബ്രൂസ്‌

Posted on: 06 Jun 2012



തൃശ്ശൂര്‍:ഇളം കുഞ്ചിരോമങ്ങളിളക്കി അമ്മ ലോറയുടെ അരികുപറ്റി നില്‍ക്കുകയാണ് ബ്രൂസ് എന്ന കുട്ടിക്കുതിര. പട്ടിക്കാട് കല്ലിങ്ങല്‍ പ്ലാന്റേഷന്‍സ് ഉടമ സിബിയുടെ ലോറ എന്ന നാലുവയസ്സുകാരി വെള്ളക്കുതിരയാണ് വെള്ളിയാഴ്ച രാവിലെ പ്രസവിച്ചത്. തന്റെ അതേ വെള്ളനിറമുള്ള ഒരു ആണ്‍കുതിരയെ.ഗാട്ടിയാവാടി നൊക്രാ എന്ന ഇനത്തില്‍പ്പെട്ടതാണ് ഈ കുതിര.

അപൂര്‍വ ഇനത്തില്‍പ്പെട്ട ഈ കുതിരയെ മൂന്നു വര്‍ഷം മുമ്പ് പഞ്ചാബില്‍നിന്നാണ് സിബി 1,45,000 രൂപയ്ക്ക് വാങ്ങിയത്.

ഒരു നല്ല കുതിരയ്ക്കുവേണ്ട ലക്ഷണമൊത്ത ലോറയെ തമിഴ്‌നാട്ടിലെ സത്യമംഗലത്ത് കൊണ്ടുപോയാണ് അതേ ഇനത്തില്‍പ്പെട്ട ആണ്‍കുതിരയുമായി ഇണചേര്‍ത്തത്. കാഴ്ചക്കാരുടെ ഓമനയായ ലോറയുടെ ഇഷ്ട ഭക്ഷണം കടലമിഠായി ആണത്രെ. ഇപ്പോള്‍ മാര്‍ക്കറ്റില്‍ നാല് ലക്ഷം രൂപയോളം വിലവരുന്നതാണ് ഈ കുതിരയെന്ന് സിബി പറഞ്ഞു.


Stories in this Section