ദിവസവും കറികള്‍ക്ക് നിത്യവഴുതിന

Posted on: 30 Apr 2012


ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ നാടന്‍ പച്ചക്കറിയാണ് നിത്യവഴുതിന. വേലിപ്പടര്‍പ്പുകളിലും ചെറു ചെടികളിലും പടര്‍ന്നുകയറി കായ്പിടിക്കുന്ന ഈ വള്ളിച്ചെടിയില്‍ നിന്ന് ദിവസവും കായ്കള്‍ ശേഖരിച്ച് കറിവെക്കാന്‍ കഴിയുമെന്നതിനാലാണ് ഈ പേരു ലഭിച്ചത്. നീളന്‍ ഞെട്ടുപോലെ കാണുന്ന കായ്കള്‍ മൂപ്പെത്തുന്നതിനുമുമ്പ് ശേഖരിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഐപ്പോമിയ മ്യൂരിക്കേറ്റ എന്ന ശാസ്ത്രനാമമുള്ള ഇവയുടെ കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം എന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിത്യവഴുതിന കൃഷിചെയ്യാന്‍ ഇവയുടെ വിത്തുകള്‍ ഉപയോഗിക്കാം. മഴക്കാലാരംഭത്തില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. മുളച്ച് വള്ളി വീശി തുടങ്ങുന്ന സമയം ചെടിക്ക് പടരാന്‍ പന്തല്‍ ഒരുക്കി കൊടുക്കണം. പടര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ കായ്പിടിച്ചു തുടങ്ങുന്ന നിത്യവഴുതിനയില്‍ നിന്ന് ആറുമാസത്തോളം തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും. രോഗകീടബാധകള്‍ ഈ നാടന്‍ ചെടിയെ ബാധിച്ചു കാണാറില്ല. ടെറസിനുമുകളില്‍ ചാക്കുകളിലും ഇവ വളര്‍ത്താം. പരമ്പരാഗത കര്‍ഷകരില്‍ നിന്ന് വിത്തുകള്‍ ലഭിക്കും.

രാജേഷ് കാരാപ്പള്ളില്‍



Stories in this Section