വരുമാനം തരും ഫ്ലൈയിങ് ഡക്ക്‌

Posted on: 24 Feb 2012



കൊച്ചി:കുടുംബത്തിന് വരുമാനമുണ്ടാക്കാന്‍ ചെറായി കണ്ണങ്ങനാട്ട് മിനി കണ്ടെത്തിയ മാര്‍ഗമാണ് ഫ്ലൈയിങ് ഡക്ക് വളര്‍ത്തല്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി ഏറെ ജാഗ്രതയോടെയാണ് ഇവര്‍ ഈ രംഗം കൈകാര്യം ചെയ്യുന്നത്.

പറവൂരില്‍ നിന്നും അഞ്ചു കുഞ്ഞുങ്ങളെ വാങ്ങിയാണ് താറാവ് വളര്‍ത്തലിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ 100-ഓളം താറാവുകളുടെ ഉടമയാണ് മിനി. താറാവ് ധാരാളമായി മുട്ടയിടാന്‍ തുടങ്ങിയതോടെ മുട്ടവിരിയിച്ച് കുഞ്ഞുങ്ങളെ വില്പന നടത്താനുള്ള നീക്കത്തിലാണ് യുവകര്‍ഷക.

താറാവ് വളര്‍ത്തല്‍ മാത്രമല്ല നിലവാരമുള്ള മുയലുകള്‍, ഉത്പാദനശേഷിയുള്ള വിവിധതരം കോഴികള്‍, പച്ചക്കറിത്തോട്ടം എന്നിവയും മിനിയുടെ വീട്ടുവളപ്പിലുണ്ട്.


Stories in this Section