അനുപമയെന്ന മുരിങ്ങയിനം
Posted on: 18 Feb 2012
വിജയശ്രീ വി., കാര്‍ഷിക കോളേജ്, വെള്ളായണി
വളരെയധികം പോഷകമൂല്യവും ഔഷധമൂല്യവുമുള്ള മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം തന്നെ പച്ചക്കറികളായി ഉപയോഗിക്കാം. ദീര്‍ഘകാലവിളയായി വളര്‍ത്താവുന്ന മുരിങ്ങയുടെ ഒരു ചെടി മതിയാവും ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക്. അനുപമ എന്നയിനത്തിന്റെ പ്രത്യേകത, വളരെ നേരത്തേ തന്നെ, അതായത് നട്ട് ആറ് ഏഴ് മാസംകൊണ്ട് തന്നെ കായ്ക്കുമെന്നുള്ളതും നല്ല കായ്ഫലമുണ്ടാകുമെന്നതുമാണ്. ഹെക്ടറില്‍ നിന്നും 50 - 55 ടണ്‍ വിളവാണ് കണക്കാക്കാവുന്നത്. ഒരു ചെടിയില്‍ നിന്നും 25 - 30 കിലോ കായ്കള്‍ വരെ 3 - 5 വിളവെടുപ്പുകളില്‍നിന്നും ലഭിക്കും. ഏപ്രില്‍-മെയാണ് നടീലിന് പറ്റിയ സമയം. കുറ്റിച്ചെടിയായി വളരുന്ന ഇവയില്‍നിന്നും നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്താണ് കായ്കള്‍ കൂടുതലായി ലഭിക്കുക. കാര്യമായ രോഗകീടബാധകളൊന്നും ഈ ഇനത്തില്‍ കാണാറില്ല.