മൂലമറ്റം:പൊട്ടന്‍ പടി മലയിലെ കാടുവെട്ടിത്തെളിച്ച് മരച്ചീനി കൃഷി നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് 3750 കിലോഗ്രാം വിളവ്. മൂന്ന് ഏക്കറില്‍ നിന്ന് നേടിയ വിജയം കണ്ട് കൂടുതല്‍ പേര്‍ സംഘകൃഷിയിലേക്കെത്തി.തരിശുകിടന്ന സ്ഥലം പാട്ടത്തിനെടുത്താണ് പതിനാലാം വാര്‍ഡിലെ ഐശ്വര്യ കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. വിളവെടുപ്പ് പോലെ തന്നെ കപ്പവാട്ടലും ആഘോഷമായി മാറി. കപ്പ ഉണക്കി വില്‍ക്കാനാണ് തീരുമാനം. തുളസി, സതി, തങ്കമ്മ, ലീല എന്നിവരാണ് കൃഷി ഇറക്കിയത്. കപ്പ കൃഷിക്കുശേഷം ഇനിയിവിടെ വാഴയും പച്ചക്കറികളും നടാനാണ് ഇവരുടെ തീരുമാനം.
വിളവെടുപ്പ് ഉത്സവം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ചിന്നദുരൈ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ.വേലുക്കുട്ടന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഉഷാ ഗോപിനാഥ്, ടോമി ജോസഫ്, ടോമി വാളികുളം, രാജശേഖരന്‍, ബ്രിജിത്ത് സിറിയക്, ലളിത ജയരാജ്, ആഗ്‌നസ് മാത്യു, മേഴ്‌സി തോമസ്, മിനി രാജേഷ്, ലിസി ജോസ്, പി.സി.ബിജിമോള്‍, മിനി തോമസ്, ഷൈല സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.