മഞ്ഞക്കാമ്പുള്ള മധുരക്കിഴങ്ങ് ഏവ?

Posted on: 11 Feb 2012

സുരേഷ് മുതുകുളം



മഞ്ഞയോ ഓറഞ്ചോ നിറത്തില്‍ കാമ്പുള്ള ഏതെങ്കിലും മധുരക്കിഴങ്ങിനങ്ങള്‍ ലഭ്യമാണോ?

പി. വിജയലക്ഷ്മി, പയ്യന്നൂര്‍


സാധാരണയായി കൂടുതല്‍ മധുരക്കിഴങ്ങുകളുടെയും ഉള്‍ക്കാമ്പിന് ക്രീം നിറമാണ് പതിവ്. എന്നാല്‍ കരോട്ടിന്‍ അംശം അധികമുള്ള ഈ മൂന്നിനങ്ങള്‍ നോക്കുക:
* ശ്രീഭദ്ര: ഇളം പിങ്ക്‌നിറത്തില്‍ പുറംതൊലിയും ക്രീം നിറമുള്ള മാംസളഭാഗവും.
* ശ്രീഗൗരി: പുറംതൊലി പര്‍പ്പിള്‍ ചുവപ്പ്. എന്നാല്‍ ഉള്‍ക്കാമ്പിന് അത്യാകര്‍ഷകമായ കടുത്ത ഓറഞ്ച് നിറം.
* ശ്രീകനക: ഉയര്‍ന്ന തോതില്‍ കരോട്ടിന്‍ അടങ്ങിയ ഇനം. 100 ഗ്രാം കിഴങ്ങില്‍ 10 മില്ലിഗ്രാം വരെ കരോട്ടിനുണ്ട്. ഇത് കാരറ്റിന് തത്തുല്യമാണ്. 7585 ദിവസം മൂപ്പ്. വിളവ് ഹെക്ടറിന് 2030 ടണ്‍, കിഴങ്ങിന് സിലിണ്ടര്‍ ആകൃതിയും കടുത്ത ഓറഞ്ച് നിറമുള്ള ഉള്‍ക്കാമ്പും.



Stories in this Section