അക്വേറിയം വേള്‍ഡ് മാഗസിന്‍ അവാര്‍ഡ്

Posted on: 21 Jan 2012


കൊച്ചി: അലങ്കാരമത്സ്യ ഗവേഷണ മേഖലയിലെ മികച്ച സേവനത്തിനുള്ള 2011-ലെ അക്വേറിയം വേള്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ടി.വി. അന്ന മേഴ്‌സിക്ക് ലഭിച്ചു. ഈ മേഖലയില്‍ ഏറ്റവും മികച്ച സേവനം കാഴ്ചവെച്ച സൊസൈറ്റിക്കുള്ള അവാര്‍ഡ് കുമ്പളം പഞ്ചായത്ത് ഓര്‍ണമെന്‍റല്‍ ഫിഷ് ഫാര്‍മേഴ്‌സ് സൊസൈറ്റി നേടി. സര്‍വകലാശാല സ്ഥിതിചെയ്യുന്ന കുമ്പളം പഞ്ചായത്തിലെ ഗ്രാമീണരുടെ സാമ്പത്തിക-സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി അവര്‍ക്ക് അലങ്കാരമത്സ്യ മേഖലയില്‍ സമഗ്രമായ പ്രത്യേക പരിശീലനം സര്‍വകലാശാല നല്‍കിയിരുന്നു.


Stories in this Section