സോയാബീന്‍ ടെറസ്സിലും വളര്‍ത്താം

Posted on: 10 Dec 2011

-രാജേഷ് കാരാപ്പള്ളില്‍



പയര്‍ വര്‍ഗത്തിലെ അത്ഭുത വിളയെന്ന് വിളിക്കുന്ന സോയാബീന് ഇനിയും നാട്ടില്‍ കാര്യമായി പ്രചാരം ലഭിച്ചിട്ടല്ല. പാലില്‍ അടങ്ങിയതിന്‌സമം സ്വാഭാവികമാംസ്യം ഇവയുടെ വിത്തിലടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ എ, ബി, സി, ധാതുലവണങ്ങള്‍ തുടങ്ങിവയുടെ കലവറയുമാണിത്.

പയര്‍പോലെ തന്നെ വള്ളിച്ചെടിയാണ് സോയാബിന്‍. ഏത് മണ്ണിലും ഇവ വളരും. വേലിക്കരികിലോ പന്തലിലോ പടര്‍ത്താം. ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഉണങ്ങിപ്പൊടിച്ച ചാണകം, ചാരം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി സോയാബീന്‍ വിത്തുകള്‍ നടാം. ധാരാളമായി പടര്‍ന്നുപന്തലിക്കുന്ന വള്ളികള്‍ മഞ്ഞുകാലത്ത് പൂവിട്ട് കായ്പിടിച്ചുതുടങ്ങും. മൂപ്പെത്തിയ കായ്കള്‍ ഉണങ്ങിത്തുടങ്ങമ്പോള്‍ വിത്തുകള്‍ ശേഖരിച്ച് നന്നായി ഉണക്കിപ്പൊടിച്ച് ദോശമാവിലോ പാലിലോചേര്‍ത്ത് ഉപയോഗിക്കാം. സോയാബീന്‍ പൊടിയുടെ സ്വാദ് എല്ലാവര്‍ക്കും ഇഷ്ടമല്ലാത്തിനാല്‍ ഇവ തനിയെ കഴിക്കാതെ മറ്റ് ധാന്യപ്പൊടിയോടൊപ്പം ചേര്‍ത്ത് പാകം ചെയ്യുകയാണ് നല്ലത്. വലിയ ചെടിച്ചട്ടികളിലോ ചാക്കിലോ ജൈവ വളങ്ങള്‍ ചേര്‍ത്ത് നിറച്ച് മട്ടുപ്പാവുകളിലും സോയാബീന്‍ വളര്‍ത്താം. ഫോണ്‍: 8547046041.




Stories in this Section