ചേരുവകള്‍

1. 500 മി.ലി.തേങ്ങാവെള്ളം
2. ഇടത്തരം വലിപ്പമുള്ള പൈനാപ്പിളിന്റെ പകുതി
3. നാരങ്ങയുടെ നീര്
4. ഓറഞ്ചിന്റെ നീര്
5. ഒരു ചെറിയ കഷണം ഇഞ്ചി, കൊത്തിയരിഞ്ഞത്
6. പൈനാപ്പിള്‍ കഷണങ്ങള്‍ അലങ്കരിക്കാന്‍
7. ഐസ് കഷണങ്ങള്‍

ഉണ്ടാക്കുന്ന രീതി

എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിക്കുക.
നാലു ഗ്ലാസുകളിലായി ഐസ് കഷണങ്ങള്‍ ചേര്‍ത്ത് അടിച്ചെടുത്ത കോക്കനട്ട് ഡ്രിങ്ക് ഒഴിക്കുക. പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുക.