നെല്‍വിത്തുകള്‍ ....പലവിധം

ഹരിത വിപ്ലവത്തിന്റെ ഭാഗമായി കേരളത്തിലെ തനത് നെല്ലിനങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നമ്മെ ഓര്‍മപ്പെടുത്തുകയാണ് മാതൃഭൂമിയുടെ കാര്‍ഷിക മേളയുടെ ഭാഗമായി എത്തിച്ചേര്‍ന്ന 'നല്ല ഭൂമി' പ്രവര്‍ത്തകര്‍. ഓരോ വര്‍ഷം കഴിയുന്തോറും വിത്തുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാലും പല സ്ഥലങ്ങളിലും കര്‍ഷകര്‍ ഇത്തരം വിത്തുകള്‍ സംരക്ഷിച്ചിട്ടുണ്ട്. ഇത്തരം കര്‍ഷകരുടെ കൈയില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് സംരക്ഷിക്കുകയാണ് ഈ സ്വതന്ത്ര കൂട്ടായ്മ. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന നെല്‍വിത്തുകളെ പരിചയപ്പെടാം.

ആരോഗ്യകാര്യത്തില്‍ സ്വയം പര്യാപ്തത ഉണ്ടാക്കാനും നിത്യരോഗികളായി നാം മാറാതിരിക്കാനും നാടന്‍ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് കാര്‍ഷിക മേളയില്‍ ഇവര്‍ നല്‍കുന്നത്.

എഴുത്തും ചിത്രങ്ങളും: നിത.എസ്.വി

 

 

 

paddy9

1500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യയുടെ തെക്കന്‍ഭാഗങ്ങളിലായിരുന്നു ആദ്യത്തെ നെല്‍കൃഷി.നദീതടങ്ങളില്‍ താമസിച്ചിരുന്നവര്‍ നെല്‍കൃഷി ഒരു സംസ്‌കാരമായി വളര്‍ത്തിയെടുത്തു

 

paddy11

B.C 2800 ല്‍ ചൈനയില്‍ നെല്‍കൃഷി ചെയ്തതായി പറയപ്പെടുന്നു. ഇതുവരെ ലഭിച്ചതില്‍വെച്ച് ഏറ്റവും പഴക്കമേറിയ നെല്ലിന്റെ സ്‌പെസിമെനുകള്‍ ലഭിച്ചത് ഉത്തര്‍പ്രദേശിലെ ഹസ്തിനപുരത്തിനടുത്ത് നിന്നാണ്. ഇത് BC-1000-750 ല്‍ ആണെന്ന് കരുതപ്പെടുന്നു.

 

paddy10

350 കോടി മനുഷ്യര്‍ ഭക്ഷണത്തിനായി നെല്ല് ഉപയോഗിക്കുന്നു. ഉല്‍പ്പാദനത്തില്‍ ഗോതമ്പിനേക്കാള്‍ പുറകിലാണെങ്കിലും കൂടുതല്‍ ഊര്‍ജ്ജം മനുഷ്യന് ലഭിക്കുന്നത് നെല്ലില്‍ നിന്നാണ്.

 

paddy10

മലയാളികളുടെ ആചാരാനുഷ്ഠാനങ്ങളില്‍ നെല്ലും അരിയും ഒഴിവാക്കാനാകില്ല.

 

paddy8

പുല്ല് വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയാണ് നെല്ല്. കൃഷി ചെയ്യുന്ന 
എല്ലാ ഭക്ഷ്യവിളകളും 'പോയേസിയേ' കുടുംബത്തില്‍പ്പെടുന്നു

paddy7

ഏകദേശം ഒരു ലക്ഷത്തോളം നെല്‍വിത്തിനങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

paddy6

നെല്‍വിത്തുകള്‍ നഷ്ടപ്പെടുമ്പോള്‍ സവിശേഷ ഗുണങ്ങളോടുകൂടിയ ജീനുകള്‍ മാത്രമല്ല,അവയുമായി ബന്ധപ്പെട്ട അറിവുകള്‍ കൂടി നഷ്ടപ്പെടുന്നതായി ഇവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

 

paddy5
paddy4
paddy2
paddy1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.